Asianet News MalayalamAsianet News Malayalam

അതിസമ്പന്നരായ മലയാളികളില്‍ ജോര്‍ജ് മുത്തൂറ്റും യൂസഫ് അലിയും; ഫോബ്‌സ് പട്ടികയില്‍ ആറ് മലയാളികള്‍

480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എം ജി ജോര്‍ജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എം എ യൂസഫ് അലി 29-ാം സ്ഥാനത്തുമാണുള്ളത്.

M G George Muthoot and MA Yusuff ali included FORBES INDIA RICH LIST
Author
Thiruvananthapuram, First Published Oct 9, 2020, 3:51 PM IST

തിരുവനനന്തപുരം: ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളികള്‍. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയുമാണ് പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ മുമ്പിലുള്ളത്.

480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എം ജി ജോര്‍ജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എം എ യൂസഫ് അലി 29-ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളില്‍ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരില്‍ ഉള്‍പ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാര്‍ക്കറ്റിലെ ഓഹരികള്‍ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയില്‍പ്പെടുത്തിയത്. 

22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രന്‍ 46-ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണന്‍ 56-ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76-ാം സ്ഥാനത്തുള്ള സണ്ണി വര്‍ക്കി, 11,550 കോടി സമ്പാദ്യവുമായി 89-ാം സ്ഥാനത്തുള്ള എസ് ഡി ഷിബുലാല്‍ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍. 

അതേസമയം തുടര്‍ച്ചയായ 13-ാം തവണയും അതിസമ്പന്ന പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 8870 കോടി ഡോളറാണ്(6.56 ലക്ഷം കോടി) മുകേഷ് അംബാനിയുടെ ആസ്തി. 

Follow Us:
Download App:
  • android
  • ios