ദുബായ്: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനഃസ്സാക്ഷിക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് പ്രവാസി വ്യവസായ എം.എ യൂസഫലി പറഞ്ഞു. താൻ ഇപ്പോൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ പറ്റി തനിക്ക് വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എം.എ യൂസഫലി പറഞ്ഞു.