മസ്കത്ത്: അറബിക്കടലിൽ രൂപം കൊണ്ട  "മഹാ" ചുഴലിക്കാറ്റ്  അടുത്ത നാല്  ദിവസത്തേക്ക്  ഓമനെ നേരിട്ട് ബാധിക്കില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ  "മഹാ"  ഇന്ത്യൻ തീരത്തേക്കു  ഗതിമാറുവാൻ  സാധ്യത ഉള്ളതായും  അറിയിപ്പിൽ പറയുന്നു .

അറബിക്കടലിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ശക്തമായ  ഉഷ്ണമേഖലാ  കാറ്റായിട്ടാണ്  ഒമാൻ കാലാവസ്ഥ കേന്ദ്രം  ഇതിനെ ഇപ്പോൾ തരം തിരിച്ചിരിക്കുന്നത്. മഹാ ചുഴലിക്കാറ്റിന്‍റെ  പ്രഭവ സ്ഥാനത്ത്,  കാറ്റിനു   മണിക്കൂറിൽ  65 നോട്ട്സ്  ഉപരിതല  വേഗത   വരെ എത്തി നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പ്രതീകാത്മക ചിത്രം