കോൺസുലാർ സേവനങ്ങൾക്കായി 98282270 എന്ന നമ്പരില്‍ ബന്ധപ്പെടാം
മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ എംബസി ഇന്ന് (ബുധൻ) അവധിയായിരിക്കും. മഹാ ശിവരാത്രി പ്രമാണിച്ചാണ് അവധിയെന്ന് എംബസി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി. അത്യാവശ്യക്കാർക്ക് കോൺസുലാർ സേവനങ്ങൾക്കായി 98282270 എന്ന നമ്പരിലും കമ്യൂണിറ്റ് വെൽഫെയർ സേവനങ്ങൾക്ക് 80071234 എന്ന ടോൾ ഫ്രീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
