115-ാമത് നറുക്കെടുപ്പിൽ മൂന്ന് ഭാഗ്യശാലികള്‍ AED 100,000 വീതം നേടി. ഇന്ത്യൻ പ്രവാസിക്കും സമ്മാനം.
കൂടുതൽ ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നൽകി മഹ്സൂസ് മുന്നോട്ട്. മഹ്സൂസിന്‍റെ 115-ാമത് സൂപ്പർ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 1847 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു. ക്യാഷ് പ്രൈസായി മഹ്സൂസ് നൽകിയത് AED 1,931,050. 41 പേര്‍ രണ്ടാം സമ്മാനമായ AED 1,000,000 പങ്കിട്ടു. മൂന്നു ഭാഗ്യശാലികള്‍ AED 100,000 വീതം നേടി.
ഒമാനിൽ താമസിക്കുന്ന ഗ്യാൻ ആണ് മൂന്നു ഭാഗ്യശാലികളിൽ ഒരാള്‍. നേപ്പാളിൽ നിന്നുള്ള 49 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവ് കൂടെയാണ്. ഗ്യാസ് പ്ലാന്‍റിൽ ജീവനക്കാരനായ ഗ്യാന്‍ മഹ്സൂസ് വിജയിയായതിന്‍റെ ഞെട്ടലിലാണ്. ആദ്യമായാണ് മഹ്സൂസിൽ അദ്ദേഹം പങ്കെടുക്കുന്നത്. ദുബായ് നിന്നും മകളാണ് ഗ്യാനിനെ ഫോണിൽ സന്തോഷ വാര്‍ത്ത അറിയിച്ചത്. സ്ഥിരമായി മഹ്സൂസിൽ പങ്കെടുക്കുന്ന മകള്‍ തന്നെയാണ് മഹ്സൂസിൽ പങ്കെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചതും. നേപ്പാളിൽ സ്വന്തമായി ബിസിനസ് തുടങ്ങാനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകാനും തുക ഉപയോഗിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.
രണ്ടാമത്തെ വിജയി ഇന്ത്യക്കാരനായ സമീര്‍ ആണ്. ഗ്രാഫിക് ഡിസൈനറായ സമീര്‍ കഴിഞ്ഞ അറ് വര്‍ഷമായി സൗദി അറേബ്യയിൽ ജോലി നോക്കുകയാണ്. മഹ്സൂസിൽ നിന്നുള്ള ഇ-മെയിലിലൂടെയാണ് വിജയിയായ വിവരം സമീര്‍ അറിഞ്ഞത്.
ഇത് എനിക്കൊരു വലിയ നാഴികക്കല്ലാണ്. വളരെ നന്ദിയുണ്ട്. - സമീര്‍ പറയുന്നു. രണ്ട് വാട്ടര്‍ബോട്ടിലുകള്‍ എങ്കിലും സ്ഥിരമായി മഹ്സൂസിൽ പങ്കെടുക്കാന്‍ താൻ വാങ്ങാറുണ്ടെന്ന് സമീര്‍ പറയുന്നു. ഇത്തവണ ഇത് ഫലവത്തായി. വളരെയടുത്ത് തന്നെ വരുന്ന തന്‍റെ വിവാഹത്തിന് പണം ഉപകരിക്കുമെന്നാണ് സമീര്‍ പറയുന്നത്. കടം വീട്ടാനും ചില നിക്ഷേപങ്ങള്‍ക്കും ഈ തുക സഹായിക്കുമെന്ന് സമീര്‍ കരുതുന്നു.
ഇനിയും മഹ്സൂസിൽ പങ്കെടുക്കുന്നത് തുടരുമെന്നാണ് ഭാഗ്യശാലികള്‍ പറയുന്നത്. എല്ലാവരുടെയും ലക്ഷ്യം ഏറ്റവും ഉയര്‍ന്ന പ്രൈസായ AED 10,000,000 നേടുകയാണ്. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയാണ് ഈ മോഹം നേടാൻ പങ്കെടുക്കേണ്ട നറുക്കെടുപ്പുകള്‍.
നിങ്ങള്‍ക്കും അടുത്ത ലക്ഷപ്രഭുവാകാം. മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാന്‍ നിങ്ങളെ സഹായിക്കും.
വ്യത്യസ്ത സെറ്റുകളിലെ നമ്പറുകള്‍ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങള്‍ക്ക് പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങള്‍ക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് AED 100,000 വീതം ലഭിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം. പങ്കെടുക്കുന്നതിനുള്ള ഫീസുകള്‍ ഒന്നും തന്നെ ഇതിനില്ല.
മഹ്സൂസ് എന്ന അറബിക് വാക്കിന് ഭാഗ്യം എന്നാണ് അര്‍ഥം. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. ഓരോ ആഴ്ച്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹം നേടാനുള്ള അവസരം കൂടെയാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മഹ്സൂസ് നിലനിര്‍ത്തുന്നു.
