126-ാമത് മഹ്സൂസ് നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി ഇന്ത്യന്‍ പ്രവാസി. സ്വന്തമായത് 10 ലക്ഷം ദിര്‍ഹം
മഹ്സൂസിന്‍റെ 126-ാമത് നറുക്കെടുപ്പിൽ പുതിയൊരു മില്യണയര്‍ കൂടെ. ഏപ്രിൽ 29 ശനിയാഴ്ച്ചയാണ് നറുക്കെടുപ്പ് നടന്നത്. ഖത്തറിൽ സ്ഥിരതാമസമാക്കിയ 36 വയസ്സുകാരനായ ഇന്ത്യന്‍ പ്രവാസി സുമെയ്ര്‍ ആണ് ഭാഗ്യശാലി. മഹ്സൂസിന്‍റെ ചരിത്രത്തിലെ 41-ാമത് മില്യണയറായ അദ്ദേഹത്തിന് ഗ്യാരണ്ടീഡ് മില്യണയര്‍ ആഴ്ച്ച നറുക്കെടുപ്പിന്‍റെ സമ്മാനമായ AED 1,000,000.സ്വന്തമായി.
ഓയിൽ ആൻഡ് ഗ്യാസ് സൂപ്പര്‍വൈസറായി ഒരു ഓഫ്ഷോര്‍ ഓയിൽ റിഗ്ഗിൽ ജോലി ചെയ്യുന്ന സുമെയ്ര്‍ ആറാഴ്ച്ച ഒറ്റയടിക്ക് കടലിൽ തന്നെയാണ്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ തനിക്കുള്ള സമ്മാനം കൈപ്പറ്റാൻ അദ്ദേഹം യു.എ.ഇയിൽ എത്തും.
ഇത്തവണത്തെ ഗെയിമിൽ 41 ഭാഗ്യശാലികളാണ് രണ്ടാം സമ്മാനമായ AED 200,000 പങ്കിട്ടത്. ഓരോരുത്തര്‍ക്കും AED 4,878 വീതം ലഭിച്ചു. അഞ്ചിൽ മൂന്നക്കങ്ങള്‍ തുല്യമായ 1379 പേര്‍ക്ക് 250 ദിര്‍ഹം വീതവും സ്വന്തമായി.
