"ജീവിതത്തിൽ ആദ്യമായാണ് എന്‍റെ അക്കൗണ്ടിൽ ഇത്രയും അധികം പൂജ്യങ്ങളുള്ള ഒരു ബാലൻസ് കാണുന്നത്"

മഹ്സൂസിന്‍റെ 146-ാമത് വീക്കിലി ഡ്രോയിൽ 10 ലക്ഷം ദിര്‍ഹം നേടി ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസി. സൗദി അറേബ്യയിലെ ദമാമിൽ സൂപ്പര്‍വൈസറായി ജോലിനോക്കുന്ന 31 വയസ്സുകാരനായ എം.ഡി ഷഹിന്‍ ആണ് വിജയി.

ഒരു വര്‍ഷം മുൻപ് ആദ്യമായി മഹ്സൂസ് കളിച്ച ഷഹിൻ, ഇപ്പോള്‍ സ്ഥിരമായി മഹ്സൂസിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്.

മഹ്സൂസിൽ നിന്നുള്ള ഇ-മെയിൽ ലഭിച്ചതിന് ശേഷം മഹ്സൂസ് അക്കൗണ്ടിൽ കയറി നോക്കിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഷഹിൻ പറയുന്നു. "എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്ര വലിയ തുക ലഭിച്ചത് ഷോക്കായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് എന്‍റെ അക്കൗണ്ടിൽ ഇത്രയും അധികം പൂജ്യങ്ങളുള്ള ഒരു ബാലൻസ് കാണുന്നത്. വളരെ നന്ദിയുണ്ട്."

ഇതേ നറുക്കെടുപ്പിൽ തന്നെ 731 പേര്‍ വിവിധ സമ്മാനങ്ങള്‍ നേടി. മൊത്തം 1,379,000 ദിര്‍ഹമാണ് പ്രൈസ് മണി. നാല് അക്കങ്ങള്‍ ഒരുപോലെയാക്കിയ 14 പേര്‍ രണ്ടാം സമ്മാനമായ 2 ലക്ഷം ദിര്‍ഹം വീതിച്ചു. ഓരോരുത്തര്‍ക്കും 14,285 ദിര്‍ഹം വീതം ലഭിച്ചു. മൂന്നക്കങ്ങള്‍ ഒരുപോലെയാക്കിയ 716 പേര്‍ക്ക് 250 ദിര്‍ഹം വീതം ലഭിച്ചു.

വെറും 35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ഉയര്‍ന്ന സമ്മാനം 20 മില്യൺ ദിര്‍ഹം. ആഴ്ച്ചതോറും ഗ്യാരണ്ടീഡ് മില്യണയറാകുന്ന ഒരാള്‍ക്ക് ഒരു മില്യൺ ദിര്‍ഹം.