Asianet News MalayalamAsianet News Malayalam

മഹ്സൂസിലുടെ മൂന്ന് പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

ട്രിപ്പിൾ 100 റാഫ്ൾ ഡ്രോയിൽ മൂന്നു പേർക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനം

Mahzooz 158 weekly raffle draw results
Author
First Published Dec 14, 2023, 4:30 PM IST

മഹ്സൂസ് 158-ാമത്തെ വീക്കിലി നറുക്കെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ട്രിപ്പിൾ 100 റാഫ്ൾ ഡ്രോയിൽ മൂന്നു പേർക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനം. ലെബനൻ, ഇത്യോപ്യ, പാകിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ആദ്യ വിജയി‍ ഒമാർ സൗദി അറേബ്യയിലാണ് ജീവിക്കുന്നത്. 29 വയസ്സുകാരനായ ഒമാർ, ദുബായിൽ നിന്നുള്ള സുഹൃത്തിൽ നിന്നാണ് മഹ്സൂസിനെക്കുറിച്ച് അറിഞ്ഞത്. ആദ്യമായി എടുത്ത ടിക്കറ്റിൽ തന്നെ 40 ദിർഹം നേടി. അടുത്ത ടിക്കറ്റ് ഇതേ തുക കൊണ്ട് തന്നെയാണ് എടുത്തത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി പണം ചെലവാക്കുമെന്നാണ് ഒമാർ പറയുന്നത്.

31 വയസ്സുകാരനായ മേൽക്കാമു ആണ് രണ്ടാമത്തെ വിജയി. അജ്മാനിൽ ആറ് വർഷമായി ജീവിക്കുകയാണ് അദ്ദേഹം. യൂട്യൂബിലൂടെയാണ് മഹ്സൂസിനെക്കുറിച്ച് അറിഞ്ഞത്. രണ്ടു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്. വീട് വാങ്ങുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്യോപ്യയിൽ സ്വന്തമായി ബിസിനസ് തുടങ്ങാനും പദ്ധതിയുണ്ട്.

47 വയസ്സുകാരനായ പാകിസ്ഥാനിൽ നിന്നുള്ള അമീർ ആണ് മൂന്നാമത്ത വിജയി. 17 വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് അമീർ ആ​ഗ്രഹിക്കുന്നത്. 

വെറും 35 ദിർഹം മുടക്കി മഹ്സൂസിൽ പങ്കെടുക്കാം. മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്. രണ്ടാം സമ്മാനം 1,50,000 ദിർഹം. മൂന്നാം സമ്മാനം 1,50,000 ദിർഹം. നാലാം സമ്മാനം 35 ദിർഹത്തിന്റെ മഹ്സൂസ് ലൈൻ. അഞ്ചാം സമ്മാനം 5 ദിർഹം. ആഴ്ച്ചതോറും മൂന്നു പേർക്ക് 1,00,000 ദിർഹം.
 

Latest Videos
Follow Us:
Download App:
  • android
  • ios