പഠനത്തിന് അനുയോജ്യമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്നതിനായി ക്ലാസ്മുറികള്‍ നവീകരിക്കുകയാണ് എഫ്ആര്‍സിയുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ മഹ്സൂസ് ലക്ഷ്യമിട്ടതെന്ന് മഹ്‌സൂസിന്റെ ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സൂസന്‍ കാസ്സി പറഞ്ഞു.

ദുബൈ അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ റീഹാബിലിറ്റേഷന്‍ സെന്ററുമായി മൂന്നാമതും കൈകോര്‍ത്ത് മഹ്‌സൂസ്. മള്‍ട്ടി സെന്‍സറി റൂം, പുതിയ ഐടി ലാബ് എന്നിവ സ്‌പോണ്‍സര്‍ ചെയ്ത മഹസൂസ്, അടുത്തിടെ രണ്ട് ക്ലാസ്മുറികള്‍ നവീകരിക്കുന്നതിനും സഹായം നല്‍കി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ടേബിളുകള്‍, കസേരകള്‍ എന്നിവ സംഭാവന ചെയ്യുകയും ചെയ്തു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി രണ്ട് സ്‌ട്രെച്ചറുകളും മഹ്‌സൂസ് ഈ പങ്കാളിത്തത്തിലൂടെ നല്‍കി. 

പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ക്ലാസ്മുറികള്‍ നവീകരിക്കുകയാണ് എഫ്ആര്‍സിയുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ മഹ്‌സൂസ് ലക്ഷ്യമിട്ടതെന്ന് മഹ്‌സൂസിന്റെ ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സൂസന്‍ കാസ്സി പറഞ്ഞു. സുരക്ഷയുടെ പ്രധാന്യം തങ്ങള്‍ക്കറിയാമെന്നും അതിനാല്‍ സെന്ററിന് പുതിയ സ്ട്രച്ചറുകള്‍ സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് പിന്തുണ നല്‍കുക, വളര്‍ച്ചക്കും പഠനത്തിനും ശാക്തീകരണത്തിനും വേണ്ട കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയിലൂടെ തങ്ങളുടെ യാത്ര തുടരുകയാണെന്നും കാസ്സി പറഞ്ഞു. 

'കമ്മ്യൂണിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ ആകെയുള്ള സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രമായ പഠന അന്തരീക്ഷം ഒരുക്കുന്നതിന് സഹായിക്കും'- ഫ്യൂച്ചര്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ മൗഫാഖ് എം എ മുസ്തഫ പറഞ്ഞു. ഈ നിലയില്‍ മഹ്‌സൂസിന്റെ തുടര്‍ച്ചയായ പിന്തുണ അധിക സ്രോതസ്സുകള്‍ ലഭിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള കൂടുതല്‍ അവസരങ്ങൊരുക്കാനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2022ല്‍ മഹ്‌സൂസ് എഫ്ആര്‍സിയുമായി കൈകോര്‍ത്ത് സെന്ററിന്റെ മള്‍ട്ടി സെന്‍സറി റൂം നവീകരിക്കുന്നതിന് സഹായിച്ചിരുന്നു. നിശ്ചയാര്‍ഢ്യ വിഭാഗക്കാരായ ഏകദേശം 145 കുട്ടികളുടെ സെന്‍സറി അസിസ്റ്റന്‍സിന് വേണ്ടിയായിരുന്നു ഈ സംവിധാനം. നേരത്തെ സെന്ററിന്റെ ഐടി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മഹ്‌സൂസ് സംഭാവന ചെയ്തിരുന്നു. മഹ്‌സൂസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി വഴി, മൂന്ന് വര്‍ഷം കൊണ്ട് 10,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഗുണഫലം ലഭിച്ചിട്ടുണ്ട്.