മഹ്സൂസിന്‍റെ ചരിത്രത്തിലെ ആദ്യത്തെ എമിറാത്തി വനിത മില്യണയറാണ് മെയ് 27-ന് നടന്ന നറുക്കെടുപ്പിൽ വിജയിച്ചത്.

മഹ്സൂസിലൂടെ ഗ്യാരണ്ടീഡ് റാഫ്ള്‍ പ്രൈസായ AED 1,000,000 എമിറാത്തി വനിത. മഹ്സൂസിൽ പങ്കെടുക്കുന്ന യു.എ.ഇ സ്വദേശികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു എമിറാത്തി വനിത മില്യണയറാകുന്നത്. മെയ് 27-ന് നടന്ന 45-ാമത് നറുക്കെടുപ്പിൽ വിജയിച്ചത് യു.എ.ഇ സ്വദേശി സഹര്‍ ആണ്.

യു.എ.ഇ പൗരന്മാരായ മൂന്നു പേരാണ് ഇതുവരെ മഹ്സൂസിലൂടെ മില്യണയര്‍ ആയിട്ടുള്ളത്. മൊത്തം മഹ്സൂസിലൂടെ 8,000 എമിറാത്തികള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. AED 7,500,000 ആണ് ഇവര്‍ നേടിയ പ്രൈസ് മണി.

രണ്ടുവര്‍ഷം മുൻപാണ് സഹര്‍ ആദ്യമായി മഹ്സൂസിനെക്കുറിച്ച് കേട്ടത്. എല്ലാ ആഴ്ച്ചയും സഹര്‍ നറുക്കെടുപ്പിൽ പങ്കെടുക്കാറുമുണ്ട്. ശനിയാഴ്ച്ച നറുക്കെടുപ്പിന് ശേഷം നിരവധി സുഹൃത്തുക്കള്‍ അനുമോദനം അറിയിച്ച് സഹറിനെ വിളിച്ചു. തമാശയാണെന്ന് കരുതി അവര്‍ ആദ്യം വിശ്വസിച്ചില്ല. അടുത്ത ദിവസം രാവിലെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താന്‍ തന്നെയാണ് വിജയി എന്ന് സഹര്‍ തിരിച്ചറിഞ്ഞത്. പിന്നാലെ മഹ്സൂസിൽ നിന്ന് ഫോൺകോളും ലഭിച്ചു. വിജയത്തെക്കുറിച്ച് സഹറിന്‍റെ സഹോദരനാണ് അവരെ അറിയിച്ചത്.

"പണം സന്തോഷം കൊണ്ടുവരില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്നത് പണം സൗകര്യങ്ങളും സുരക്ഷിതത്വവും നൽകും എന്നാണ്. ഇതാണ് എന്‍റെ കുടുംബത്തിന് ഈ പ്രൈസിലൂടെ ലഭിക്കുക." സഹര്‍ പറഞ്ഞു.

"ആദ്യമായല്ല മഹ്സൂസ് വഴി എനിക്ക് പണം ലഭിക്കുന്നത്. ഈ വര്‍ഷം എനിക്ക് ഭാഗ്യമുണ്ട്. ജനുവരിയിൽ എനിക്ക് മൂന്നാം സമ്മാനം ലഭിച്ചിരുന്നു. അഞ്ചിൽ മൂന്നക്കങ്ങള്‍ തുല്യമായി. ഇത്തവണ പക്ഷേ, എനിക്ക് താരതമ്യം ചെയ്യാന്‍ പറ്റുന്നതിനെക്കാള്‍ വലുതാണ് തുക. ഞാന്‍ നന്നായി ചിന്തിച്ച ശേഷം ഈ പണം എങ്ങനെ ചെലവഴിക്കും എന്ന് തീരുമാനിക്കും." സഹര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ നറുക്കെടുപ്പിൽ 888 ഭാഗ്യശാലികള്‍ക്ക് AED 1,417,000 സ്വന്തമായി.

വെറും AED 35 മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് AED 20,000,000 നേടാം. ആഴ്ച്ച നടക്കുന്ന നറുക്കെടുപ്പിൽ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.