ഏപ്രിൽ 22-ന് നടക്കുന്ന ഈദ സ്പെഷ്യൽ നറുക്കെടുപ്പിൽ 100 സ്വര്‍ണ നാണയങ്ങള്‍ക്ക് തുല്യമായ സമ്മാനം ഒരാള്‍ക്ക് നേടാം.
യു.എ.ഇയിലെ പ്രധാനപ്പെട്ട ആഴ്ച്ച നറുക്കെടുപ്പായ മഹ്സൂസ് കഴിഞ്ഞ ദിവസമാണ് AED 20,000,000 സമ്മാനമായി നൽകിയത്. ഏറ്റവും പുതിയ നറുക്കെടുപ്പോടെ ഇതുവരെ 39 മില്യണയര്‍മാരെയാണ് മഹ്സൂസ് സൃഷ്ടിച്ചത്.
ഏപ്രിൽ 22-ന് നടക്കുന്ന 125-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഒരു ഈദ് സ്പെഷ്യൽ നറുക്കെടുപ്പും മഹ്സൂസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഗ്യശാലിക്ക് 22ക്യാരറ്റ് ഒരു കിലോഗ്രാം സ്വര്‍ണം നേടാം. 100 സ്വര്‍ണ നാണയങ്ങള്‍ക്ക് തുല്യമായ സമ്മാനമാണിത്.
ഇതോടെ റമദാന്‍ മാസം മഹ്സൂസ് നൽകുന്നത് രണ്ട് കിലോ ഗ്രാം സ്വര്‍ണമാണ്. നാല് വിജയികള്‍ക്കായി 100, 200, 300, 400 ഗ്രാം സ്വര്‍ണ സമ്മാനമായി ഒരു കിലോ ഗ്രാം സ്വര്‍ണം മഹ്സൂസ് കഴിഞ്ഞ നാല് ആഴ്ച്ചകളിൽ നൽകിയിരുന്നു.
ഇതിന് പുറമെ പരിശുദ്ധമാസമായ റമദാനിൽ ആഴ്ച്ച നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നവര്‍ നേരിട്ട് ഗോൾഡൻ ഈദ് നറുക്കെടുപ്പിന്‍റെയും ഭാഗമാകും. ഗ്രാൻഡ് ഡ്രോയ്ക്ക് ഒപ്പമാണ് ഈ നറുക്കെടുപ്പും നടക്കുന്നത്. ഗ്യാരണ്ടീഡ് വിന്നര്‍ നറുക്കെടുപ്പും ഇതോടൊപ്പമുണ്ട്. അതായത് AED 1,000,000 കൂടെ ഒരു ഭാഗ്യശാലിക്ക് നേടാം.
AED 35 മാത്രം മുടക്കി ഒരു മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങിയാൽ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം AED 20,000,000. രണ്ടാം സമ്മാനം AED 200,000. മൂന്നാം സമ്മാനം AED 250.
