Asianet News MalayalamAsianet News Malayalam

യാത്രാപ്രേമികളായ മൂന്ന് പ്രവാസികള്‍ക്ക് ലോകം ചുറ്റാന്‍ വഴിയൊരുക്കി മഹ്‍സൂസ്

  • റാഫിള്‍ ഡ്രോയില്‍ വിജയികളായ ഓരോരുത്തര്‍ക്കും 100,000 ദിര്‍ഹം വീതമാണ് ലഭിച്ചത്
  • 18 വിജയികള്‍ രണ്ടാം സമ്മാനമായ 2,000,000 ദിര്‍ഹം പങ്കിട്ടെടുത്തു.
Mahzooz fulfils young wanderlusts quest to explore the world
Author
First Published Sep 14, 2022, 7:31 PM IST

ദുബൈ: വെറും രണ്ട് വര്‍ഷം കൊണ്ട് 27 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള  യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, 2022 സെപ്റ്റംബര്‍ 22ന് നടന്ന 93-ാമത് നറുക്കെടുപ്പിലൂടെ പുതിയ വിജയികളെ സന്തുഷ്ടമായ ജീവിതത്തിലേക്ക് സ്വാഗതം ചെയ്‍തു.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈയാഴ്ച അവകാശികളില്ലായിരുന്നെങ്കിലും 18 ഭാഗ്യവാന്മാര്‍ 2,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 111,111.11 ദിര്‍ഹം വീതമാണ് ലഭിച്ചത്.

ഇതിന് പുറമെ എല്ലാ ആഴ്ചയിലെയും പോലെ മൂന്ന് വിജയികള്‍ റാഫിള്‍ ഡ്രോയിലൂടെ ആകെ 300,000 ദിര്‍ഹം സമ്മാനം നേടി.

സിറിയക്കാരിയായ നാദിയ, ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ്, നേപ്പാള്‍ പൗരനായ സമീര്‍ എന്നിവരാണ് പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയത്. മനോഹരമായ പുതുജീവിതത്തിലേക്ക് കടക്കുന്ന ഇവര്‍ മൂന്നുപേരും മഹ്‍സൂസിന് നന്ദി അറിയിച്ചു.

30 വയസുകാരിയായ എച്ച്.ആര്‍ പ്രൊഫഷണല്‍ നാദിയ ഒരു വര്‍ഷത്തിലധികമായി യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. സിറിയന്‍ സ്വദേശിനിയായ അവര്‍ വീട്ടിലായിരിക്കുമ്പോള്‍, ലബനാനിലുള്ള ഒരു സുഹൃത്താണ് റാഫിള്‍ ഡ്രോയില്‍ വിജയിയായ വിവരം അറിയിച്ചുകൊണ്ട് മെസേജ് ചെയ്‍‍തത്. ആ സമയത്ത് അത് അത്ര കാര്യമായിട്ടെടുത്തില്ലെങ്കിലും പിന്നീട് ഈ വലിയ സമ്മാന വിവരം അറിയിച്ചുകൊണ്ട് മഹ്‍സൂസില്‍ നിന്നുള്ള ഇ-മെയില്‍ ലഭിച്ചപ്പോഴാണ് ആ വാര്‍ത്ത സത്യമാണെന്ന് മനസിലാക്കിയത്. 

ഒരു മനുഷ്യസ്‍നേഹി കൂടിയായ ഈ 30 വയസുകാരി ഇതിനോടകം ആകെ 10 തവണ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പഠിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നാദിയ പുതിയ കോഴ്‍സിന് ചേരാനാണ് ഈ പണം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്. ബാക്കി പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും, യാത്ര ചെയ്യാനും, പുതിയ സംസ്‍കാരങ്ങള്‍ കണ്ടറിയാനും, കുടുംബാംഗങ്ങള്‍ക്കായുള്ള നിക്ഷേപങ്ങള്‍ക്കുമായി മാറ്റി വെയ്ക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദാണ് കഴിഞ്ഞ മഹ്‍സൂസ് റാഫിള്‍ ഡ്രോയിലെ രണ്ടാമത്തെ വിജയി. 28 വയസുകാരനായ അദ്ദേഹം തനിക്ക് സമ്മാനം ലഭിച്ച ദിവസം ഒരു സുഹൃത്തിനൊപ്പം വീട്ടില്‍ തന്നെയായിരുന്നു. മഹ്‍സൂസിന്റ ഇന്‍സ്റ്റഗ്രാം പേജിലാണ് മുഹമ്മദ് തന്റെ പേര് കണ്ടത്. ആകെ രണ്ടോ മൂന്നോ വട്ടം മാത്രം മഹ്‍സൂസില്‍ പങ്കെടുത്തിട്ടുള്ള മുഹമ്മദിന് ഈ വിജയം വലിയൊരു അത്ഭുതമായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു നറുക്കെടുപ്പില്‍ വിജയിക്കുന്ന മുഹമ്മദിന് ഈ വിജയം ഉള്‍ക്കൊള്ളാന്‍ ഇനിയും സമയം വേണം.

ഇപ്പോഴും അമ്പരപ്പ് മാറാതെ മുഹമ്മദ് പറയുന്നത് ഇങ്ങനെ 'സ്വപ്നങ്ങളുടെ നാടായ യുഎഇയില്‍ 2019ലാണ് ഞാന്‍ സന്ദര്‍ശകനായി എത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ ജീവിതം തന്നെ അടിമുടി മാറ്റിമറിച്ച ഒരു ജോലിയുമായി ഞാനിപ്പോള്‍ യുഎഇയിലെ സ്ഥിരതാമസക്കാരനാണ്. ഇത് തന്നെയാണ് മഹ്‍സൂസും എനിക്കുവേണ്ടി ചെയ്‍തത്. ഈ വിജയം എന്റെ ജീവിതത്തില്‍ വലിയ പുരോഗതിയുണ്ടാക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'.

കുടുംബത്തിന് വേണ്ടി നിക്ഷേപിക്കുന്ന പണത്തിന് ശേഷം ബാക്കി വരുന്നതു കൊണ്ട് ലോകം ചുറ്റിക്കാണാനാണ് മുഹമ്മദിന്റെ പദ്ധതി.

30 വയസുകാരനായ നേപ്പാള്‍ സ്വദേശി സമീറാണ് കഴിഞ്ഞ റാഫിള്‍ ഡ്രോയിലെ മൂന്നാമത്തെ വിജയി. ഒരു കുട്ടിയുടെ പിതാവ് കൂടിയായ അദ്ദേഹം നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ നറുക്കെടുപ്പ് തത്സമയം കാണാന്‍ കഴിഞ്ഞില്ല. എല്ലാ ആഴ്ചയും ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്‍തുകൊണ്ട് സ്ഥിരമായി മഹ്‍സൂസ് നറുക്കെടുപ്പുകളില്‍ പങ്കെടുത്തിരുന്നതു കൊണ്ടുതന്നെ ജോലി തീര്‍ത്തതിന് ശേഷം മഹ്‍സൂസ് വെബ്‍സൈറ്റ് പരിശോധിച്ചപ്പോഴാണ് പ്രതീക്ഷിക്കാത്ത അത്ഭുതമായി തന്റെ പേരും വിജയികളുടെ കൂട്ടത്തില്‍ അദ്ദേഹം കണ്ടത്.

സമീറിന്റെ ആദ്യത്തെ വിജയമായതുകൊണ്ടുതന്നെ ഈ സര്‍പ്രൈസിന് അദ്ദേഹം മഹ്‍സൂസിന് നന്ദി പറയുന്നത് ഇങ്ങനെയാണ്, 'തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിജയം. മഹ്‍സൂസിനോട് ഞാന്‍ എക്കാലവും കടപ്പെട്ടിരിക്കും'. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ലോക സഞ്ചാരത്തിനായി അതിലൊരു പങ്ക് മാറ്റിവെയ്‍ക്കണമെന്നാണ് സമീറിന്റെ ആഗ്രഹം. ബാക്കി വരുന്ന തുക കൊണ്ട് നേപ്പാളിലെ തന്റെ ബിസിനസ് കൂറേക്കൂടി മെച്ചപ്പെടുത്തണം. മഹ്‍സൂസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോട് സമീറിന് പറയാനുള്ളത് ഇതാണ്, സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടേയിരിക്കുക, വലിയ വിജയം സ്വപ്നം കാണുക, അതില്‍ വിശ്വസിക്കുക, ഒരു ദിവസം വിജയം തേടിയെത്തുക തന്നെ ചെയ്യും.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350  ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. 

നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios