Asianet News MalayalamAsianet News Malayalam

മൂന്ന് പ്രവാസികള്‍ക്ക് മനോഹരമായ പുതിയ ജീവിതം സമ്മാനിച്ച് മഹ്‍സൂസിന്റെ 103-ാം നറുക്കെടുപ്പ്

  • റാഫിള്‍ ഡ്രോയിലെ മൂന്ന് വിജയികള്‍ ആകെ 300,000 ദിര്‍ഹമാണ് നേടിയത്.
  • രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 53 വിജയികള്‍ പങ്കിട്ടെടുത്തു.
Mahzooz gifts Lebanese Moroccan and Serbian expats the high life at its 103rd Super Saturday Draws
Author
First Published Nov 24, 2022, 5:06 PM IST

ദുബൈ: മഹ്‍സൂസിലൂടെ 100,000 ദിര്‍ഹം വീതം സമ്മാനം നേടിയ മൂന്ന് ഭാഗ്യവാന്മാരുടെ ജീവിതം കൂടുതല്‍ മനോഹരമായി മാറി. നവംബര്‍ 19ന് നടന്ന മഹ്‍സൂസിന്റെ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 2,067 വിജയികള്‍ ആകെ 1,704,900 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.

റാഫിള്‍ ഡ്രോയില്‍ താരിഖ്, സലാഹെദ്ദിന്‍, മാര്‍കോ എന്നിവര്‍ യഥാക്രമം 24085791, 24246181, 23736420 എന്നീ റാഫിള്‍ ഐഡികളിലൂടെയാണ് വിജയികളായത്. മൂവരും ചേര്‍ന്ന് ആകെ 300,000 ദിര്‍ഹം സ്വന്തമാക്കി. ഇത്രവലിയൊരു തുക തങ്ങളുടെ ജീവിതത്തിലെ നിര്‍ണായക നാഴികക്കല്ലുകള്‍ പിന്നിടാന്‍ എങ്ങനെ സഹായകമാവുമെന്ന് മൂവരും വിവരിക്കുകയും ചെയ്‍തു.

"സാധ്യമാവുന്നത്ര നല്ല ജീവിതം എനിക്ക് നല്‍കാനായി എന്റെ അമ്മ കഠിനമായി ജോലി ചെയ്‍തിട്ടുണ്ട്. എന്നാല്‍ അമ്മയ്ക്ക് സമാധാനപൂര്‍ണമായൊരു ജീവിതം സമ്മാനമായി നല്‍കാന്‍ എനിക്ക് ഈ ചെറിയ പ്രായത്തില്‍ തന്നെ ഇപ്പോള്‍ സാധ്യമാവും" - ദുബൈയില്‍ മാനേജ്‍മെന്റ് കണ്‍സള്‍ട്ടിങ് കമ്പനി നടത്തുന്ന 31കാരനായ ലെബനീസ് നിക്ഷപകന്‍, താരിഖ് പറയുന്നു. ലെബനാനില്‍ നിന്ന് താരിഖിന്റെ അമ്മ സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുത്തുവരികയായിരുന്നു. അമ്മയാണ് താരിഖിനും മഹ്‍സൂസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 15 തവണ നറുക്കെടുപ്പില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞയാഴ്ച നറുക്കെടുപ്പ് നടന്ന ദിവസം ഒരു സുഹൃത്തിനൊപ്പം ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ വിജയം അറിയിച്ചുകൊണ്ട് മഹ്‍സൂസില്‍ നിന്ന് ആ അപ്രതീക്ഷിത ഇ-മെയില്‍ ലഭിക്കുന്നത്. സമ്മാനം ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

33 വയസുകാരനായ മൊറൊക്കന്‍ പ്രവാസി സലാഹെദ്ദീന്‍ പറയുന്നത്, മഹ്‍സൂസിലെ വിജയം അവസരങ്ങളുടെ ശക്തിയിലുള്ള തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ തന്നെ സഹായിച്ചുവെന്നാണ്. "യുഎഇയില്‍ ജീവിച്ച ആദ്യ നാല് വര്‍ഷം ഞാന്‍ ഒരു നറുക്കെടുപ്പിലും പങ്കെടുത്തിരുന്നില്ല. ഭാഗ്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് കാരണം. കഠിനാധ്വാനത്തിന്റെ ശക്തിയില്‍ മാത്രമായിരുന്നു എനിക്ക് അന്ന് വിശ്വാസം. എന്നാല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനായി നമ്മള്‍ വാങ്ങുന്ന ബോട്ടില്‍ഡ് വാട്ടര്‍ ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നുള്ളത് മനസിലാക്കിയതോടെയാണ് പിന്നീട് മഹ്‍സൂസില്‍ പങ്കെടുത്തത്". യുഎഇയില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന സലാഹെദ്ദീന്‍ പിന്നീട് മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കാന്‍ തുടങ്ങി. എല്ലാ ആഴ്ചയും ഒന്നിലധികം ബോട്ടില്‍ഡ് വാട്ടര്‍ അദ്ദേഹം വാങ്ങിയിരുന്നു. നറുക്കെടുപ്പ് നടന്ന ദിവസം രാത്രി സഹോദരനൊപ്പം പുറത്ത് ഒരു കഫേയിലായിരുന്നപ്പോഴാണ് അദ്ദേഹത്തിന് സമ്മാന വിവരം അറിയിച്ചുകൊണ്ട് മഹ്‍സൂസില്‍ നിന്ന് ഇ-മെയില്‍ ലഭിച്ചത്. അത്ഭുതപ്പെട്ടുപോയ അദ്ദേഹത്തിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ദുബൈയില്‍ ജീവിക്കുന്ന സഹോദരന് വേണ്ടി ഈ സമ്മാനത്തുക കൊണ്ട് ഒരു കാര്‍ വാങ്ങണമെന്നാണ് ആഗ്രഹം. നാട്ടിലുള്ള സഹോദരന്മാരിലൊരാള്‍ക്ക് ഒരു ബൈക്കും വാങ്ങി നല്‍കണം.

മൂന്നാമത്തെ വിജയിയായ സെര്‍ബിയന്‍ പൗരന്‍ മാര്‍കോയും ഈ സമ്മാനത്തിലൂടെ തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന നല്ല കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. "നാട്ടില്‍ സ്ഥലം വാങ്ങാനും യാത്ര ചെയ്യാനും  ഈ സമ്മാനത്തുകയില്‍ ഒരു ഭാഗം ചെലവഴിക്കും" ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന 35 വയസുകാരന്‍ പറയുന്നു. "നിമിഷങ്ങള്‍ കൊണ്ട് ഇത്രയും വലിയൊരു തുക സ്വന്തമാക്കാന്‍ സഹായിച്ചതിന് മഹ്‍സൂസിനോട് നന്ദി പറയുകയാണ്" - അദ്ദേഹം തുടര്‍ന്നു.

സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലും ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോയിലും 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനായി ഇനിയും നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നത് തുടരുമെന്നാണ് റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്ന് പേരും പറയുന്നത്.

നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ടത്. രണ്ട് സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 100,000 ദിര്‍ഹം വീതം മൂന്നു പേര്‍ക്ക് ഉറപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയിലേക്കും ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി ഇതിലൂടെ എന്‍ട്രി ലഭിക്കുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ മഹ്‍സൂസ്, പങ്കെടുക്കുന്നവര്‍ക്ക് ദശലക്ഷങ്ങള്‍ സമ്മാനമായി നല്‍കുന്നതിലൂടെ അവരുടെ ജീവിതം തന്നെ മാറിമറിയുന്ന വിജയാവസരങ്ങളാണ് മുന്നോട്ടുവെയ്‍ക്കുന്നത്. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഒപ്പം സമൂഹത്തിലേക്ക് അവ തിരികെ നല്‍കാനും പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്.

Follow Us:
Download App:
  • android
  • ios