വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്.
മഹ്സൂസിന്‍റെ 44-ാമത് മില്യണയര്‍ ആയി ഇന്ത്യന്‍ പ്രവാസി. ഫയര്‍ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിന്‍ ആണ് ഗ്യാരണ്ടീസ് റാഫ്‍ള്‍ സമ്മാനമായ AED 1,000,000 നേടിയത്. മെയ് 20-ന് നടന്ന 129-ാം നറുക്കെടുപ്പിൽ AED 1,601,500 ആണ് മൊത്തം പ്രൈസ് മണി. മൊത്തം വിജയികളുടെ എണ്ണം 1,645 ആണ്.
വിവാഹത്തിനായി പണം തേടുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം വിപിനെ തുണച്ചത്. രണ്ടു വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുന്ന വിപിൻ, നാല് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാന്‍ തുടങ്ങിയത്. സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ വിവാഹത്തെക്കുറിച്ചാണ് ചിന്തിച്ചതെന്ന് വിപിൻ പറയുന്നു.
"വിവാഹം നടത്താനുള്ള ചെലവുകള്‍ വളരെ കൂടുതലാണ്. സമ്മാനമായി AED 1,000,000 ലഭിച്ചപ്പോള്‍ ഞാന്‍ അത്യധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ളയാളെ എനിക്ക് ഇനി വിവാഹം കഴിക്കാം"വിപിൻ പറയുന്നു.
മൂത്ത സഹോദരന് ഒരു പുതിയ കാര്‍, കുടുംബത്തിന് പുത്തന്‍ വീട് എന്നിവയാണ് വിപിന്‍റെ മറ്റു ലക്ഷ്യങ്ങള്‍. ഇതിന് മുൻപ് മഹ്സൂസിലൂടെ AED 350 വിപിന് ലഭിച്ചിട്ടുണ്ട്.
"ആദ്യം എനിക്കിത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു. തിരികെ വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോള്‍ മഹ്സൂസിൽ നിന്നുള്ള മെയിൽ കണ്ടു. ഞെട്ടിപ്പോയ ഞാന്‍ നേരെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. ഇന്ത്യയിലുള്ള പ്രതിശ്രുത വധുവിനോട് ഇത് പറഞ്ഞെങ്കിലും അവള്‍ വിശ്വസിച്ചില്ല. അപ്പോള്‍ ഞാന്‍ മഹ്സൂസ് അക്കൗണ്ടിന്‍റെ സ്ക്രീൻ ഷോട്ട് അവള്‍ക്ക് അയച്ചുനൽകി."
വെറും AED 35 മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് AED 20,000,000 നേടാം. ആഴ്ച്ച നടക്കുന്ന നറുക്കെടുപ്പിൽ AED 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യൺ കണക്കിന് ദിര്‍ഹം സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന മഹ്‍സൂസ്, സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
