ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായി ഖാലിദാണ് മഹ്‍സൂസിന്റെ 75-ാമത് മെഗാ റാഫിള്‍ ഡ്രോയിലൂടെ പുതിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8, 5.6 ലിറ്റര്‍ കാര്‍ സ്വന്തമാക്കിയത്. 

ദുബൈ: ഖാലിദിനെ സംബന്ധിച്ചിടത്തോളം ഒരു അസാധാരണ ദിവസമായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 30 ശനിയാഴ്‍ച. ഷാര്‍ജയില്‍ താമസിക്കുന്ന ഈ ഇന്ത്യന്‍ വ്യവസായിയാണ് പെരുന്നാള്‍ അവധിക്കാലത്ത് നടന്ന മഹ്‍സൂസിന്റെ 75-ാമത് മെഗാ റാഫിള്‍ ഡ്രോയിലൂടെ പുതിയ 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8, 5.6 ലിറ്റര്‍ കാര്‍ സ്വന്തമാക്കിയത്. യുഎഇയിലെ മുന്‍നിര പ്രതിവാര തത്സമയ നറുക്കടുപ്പും സ്വപ്‍നങ്ങള്‍ യഥാര്‍ത്ഥ്യമാക്കുന്ന ജി.സി.സിയിലെ തന്നെ ആദ്യ സംരംഭവുമായ മഹ്‍സൂസ്, അതേ നറുക്കെടുപ്പില്‍ തന്നെ 1970 വിജയികള്‍ക്ക് 1,912,500 ദിര്‍ഹവും സമ്മാനമായി നല്‍കി.

യുഎഇയില്‍ മഹ്‍സൂസിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ് ഇപ്പോള്‍ നിസാന്‍ പട്രോള്‍ കാര്‍ സ്വന്തമാക്കിയ ഖാലിദ്. "26 വര്‍ഷമായി ഞാന്‍ യുഎഇയില്‍ ജീവിക്കുകയാണ്. എന്നെങ്കിലുമൊരു ദിവസം എനിക്കൊരു സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ എപ്പോഴുമുണ്ടായിരുന്നു. എനിക്ക് നിസാന്‍ പട്രോള്‍ കാര്‍ സമ്മാനം ലഭിച്ചുവെന്ന് അനന്തരവന്‍ വിളിച്ചുപറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെട്ടുപോയി. സമ്മാനമായി കാറല്ല, പണമായിരിക്കും എനിക്ക് ലഭിക്കുകയെന്നായിരുന്നു എന്റെ ധാരണ" - ഖാലിദ് പറയുന്നു.

22 മില്യനയര്‍മാരെ സൃഷ്‍ടിച്ചതിന് പറമെ പ്രത്യേക അവസരങ്ങളില്‍ പുതിയ സമ്മാനങ്ങളിലൂടെ ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കുന്നതും മഹ്‍സൂസിന്റെ രീതിയാണെന്ന് മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു. "വിജയിയാവുന്നയാള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു മുതല്‍ക്കൂട്ടാവുന്ന ഒരു പ്രത്യേക സമ്മാനം നല്‍കി ഈ പെരുന്നാള്‍ കാലത്ത് ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ കടപ്പാട് പ്രകടിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ ഏറ്റവും പുതിയ മോഡല്‍ നിസാന്‍ പട്രോള്‍ കാറിനേക്കാള്‍ മികച്ചത് വേറെന്തുണ്ട്" - വിജയിക്ക് കാര്‍ സമ്മാനിച്ചുകൊണ്ട് ഫരീദ് സാംജി പറഞ്ഞു.

"പെരുന്നാള്‍ ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഈ ആഴ്‍ച മുതല്‍ രണ്ടാം സമ്മാനത്തുകയും ഇരട്ടിയാക്കിയിട്ടുണ്ട്. ഇനി മുതല്‍ രണ്ട് മില്യന്‍ ദിര്‍ഹമായിരിക്കും രണ്ടാം സമ്മാനമെന്നും" ഫരീദ് സാംജി പറഞ്ഞു.

എല്ലാ ആഴ്‍ചയും 1200ല്‍ അധികം വിജയികളെ സൃഷ്‍ടിക്കുന്ന, റാഫിള്‍ ഡ്രോ വിജയികളായ മൂന്ന് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന യുഎഇയിലെ ഒരേയൊരു നറുക്കെടുപ്പാണ് മഹ്‍സൂസ്.

അടുത്ത മില്യനയറായി മാറാന്‍ https://www.mahzooz.ae/en എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ നറുക്കെടുപ്പില്‍ പങ്കാളികളാവാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും 10 മില്യന്‍ ദിര്‍ഹം ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയിലേക്കുള്ള ഓരോ എന്‍ട്രി വീതം ലഭിക്കും. ഒപ്പം ഓരോ ആഴ്‍ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയിലും സ്വമേധയാ പങ്കാളികളാക്കപ്പെടും. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാര്‍ക്ക് സംഭാവനയായി നല്‍കും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്‍ഡി, മലയാളി മോഡലും അവതാരകയുമായ ഐശ്വര്യ അജിത്, എമിറാത്തി അവതാരകരായ അലി അല്‍ ഖാജ, മൊസ അല്‍ അമീരി എന്നിവര്‍ അവതരിപ്പിക്കുന്ന പ്രതിവാര നറുക്കെടുപ്പുകള്‍ ദുബൈയിലെയും അബുദാബിയിലെയും മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നിന്ന് എല്ലാ ശനിയാഴ്‍ചയും രാത്രി ഒന്‍പത് മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.