2022ല്‍ നാല് ഇന്ത്യക്കാര്‍ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയര്‍മാരായി മാറുകയും ചെയ്‍തു
ദുബൈ: യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിലൂടെ ഇതുവരെ 90,000ല്‍ അധികം ഇന്ത്യക്കാര്‍ ഏകദേശം 124,000,000 ദിര്‍ഹമാണ് (270 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി നേടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള മഹ്‍സൂസ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ക്ക് ആകെ 350,000,000 ദിര്‍ഹത്തിലധികമാണ് സമ്മാനം നന്‍കിയത്. സമ്മാനാര്‍ഹരുടെ ആകെ എണ്ണത്തില്‍ 217,000 പേരും ഇന്ത്യക്കാരായിരുന്നുവെന്നതാണ് ശ്രദ്ധേയം. വിജയികളുടെ എണ്ണമെടുക്കുമ്പോള്‍ ഒന്നാം സ്ഥാനവും ഇന്ത്യക്കാര്‍ക്ക് തന്നെ. യുഎഇയില്‍ നിന്നു ഇന്ത്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരന്തര പങ്കാളിത്തമാണ് ഇതിന് കാരണമായത്.
ഭാഗ്യശാലികളായ വിജയികളില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയവരും 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയവരും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം നേടിയവരും ഇതിനെല്ലാം പുറമെ 100,000 ദിര്‍ഹത്തിന്റെ റാഫിള്‍ ഡ്രോയില്‍ വിജയിച്ചവരുമെല്ലാം ഉള്‍പ്പെടുന്നു. 2022ല്‍ നിരവധി രാജ്യങ്ങളില്‍ നിന്ന് നറുക്കെടുപ്പില്‍ പങ്കെടുത്ത ഇന്ത്യക്കാര്‍ 52,000,000 ദിര്‍ഹം (190 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നേടി. ഇവരില്‍ നാല് പേര്‍ മഹ്‍സൂസില്‍ ഒന്നാം സമ്മാനം നേടി പോയവര്‍ഷത്തില്‍ നിമിഷ നേരം കൊണ്ട് മള്‍ട്ടി മില്യനയര്‍മാര്‍ ആയി മാറിയവരാണ്.
ഷെഫായി ജോലി ചെയ്‍തിരുന്ന രമയായിരുന്നു 2022ല്‍ മഹ്‍സൂസിലൂടെ മള്‍ട്ടി മില്യനയറായി മാറിയ ആദ്യത്തെ ഇന്ത്യക്കാരന്‍. 66-ാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ച് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശിയാക്കി മാറ്റിയത്. തനിക്ക് ലഭിച്ചിട്ടില്ലാത്ത വിദ്യാഭ്യാസം ഈ സമ്മാനത്തുക കൊണ്ട് തന്റെ മക്കള്‍ക്ക് നല്‍കണമെന്നതായിരുന്നു അദ്ദേഹം ആഗ്രഹം പറഞ്ഞത്. തന്റെ ഭാഗ്യ സ്ഥാനമായാണ് അദ്ദേഹം യുഎഇയിലെ കാണുന്നത്. "ദുബൈയിലേക്ക് വരുന്നതിന് മുമ്പ്, ഒരു ടൂര്‍ കമ്പനിയില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന ഷെഫായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ലോകത്ത് ധാരാളം യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ യുഎഇയിലേക്ക് വരാന്‍ കാരണം, ഇത് സ്വപ്‍നങ്ങള്‍ സത്യമാക്കുന്ന സ്ഥലമാണെന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് കേട്ടതാണ്. കൊവിഡ് കാലത്ത് ജോലി ഇല്ലാതിരുന്നപ്പോഴും കുടുംബങ്ങള്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ പോലും ഭയപ്പെട്ടിരുന്നപ്പോഴും പോലും ഞാന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. ഇരുട്ടിന് ശേഷം എപ്പോഴും വെളിച്ചമുണ്ട്. യുഎഇയോടും മഹ്‍സൂസിനോടും എങ്ങനെ നന്ദി പറയണമെന്നും എനിക്ക് അറിയില്ല" - രാമ പറഞ്ഞു.
2022ലെ രണ്ടാമത്തെ വിജയിയായ അനീഷും 10 മില്യന്‍ ദിര്‍ഹത്തിനാണ് അര്‍ഹനായത്. അജ്‍മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഐ.ടി പ്രൊഫഷണലായ അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് ആറാമിന്ദ്രിയം പ്രവര്‍ത്തിച്ചവെന്നാണ്. തനിക്കൊരു സമ്മാനം ലഭിച്ചുവെന്നും നല്ല വാര്‍ത്ത വരാന്‍ പോകുന്നുവെന്നും ഒരു തോന്നലുണ്ടായതായി അദ്ദേഹം പറയുന്നു. "ചെറിയൊരു തുക സമ്മാനം ലഭിച്ചുവെന്നായിരുന്നു ആദ്യം ഞാന്‍ കരുതിയത്. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‍തപ്പോള്‍, ഒന്നാം സമ്മാനമാണ് ലഭിച്ചതെന്നറിഞ്ഞ് ഞെട്ടിപ്പോയി. തീര്‍ച്ചായായും ഇതൊരു അനുഗ്രഹമാണ്. സമ്മാനത്തുക ഉപയോഗിച്ച് കടങ്ങള്‍ വീട്ടണം. പിന്നെ ആവശ്യക്കാരായ കുടുംബാംഗങ്ങളെ സഹായിക്കണം. ഏറ്റവും പ്രധാനപ്പെട്ടത് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവന്ന് എന്റെ കൂടെ താമസിപ്പിക്കണം" - അനീഷ് പറഞ്ഞു.
88-ാമത്തെ നറുക്കെടുപ്പില്‍ മറ്റൊരുളുമായി ഒന്നാം സമ്മാനം പങ്കിട്ടെടുത്ത ഷാനവാസാണ് ഇന്ത്യക്കാരനായ അടുത്ത വിജയി. ആ നിമിഷത്തെ ആവേശം അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. "അധികമൊന്നും ആലോചിക്കാതെ വെറുതെ സംഖ്യകള്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ തെരഞ്ഞെടുത്ത സംഖ്യകളാണ് മഹ്സൂസിന്റെ നറുക്കെടുപ്പ് സമയത്ത് സ്ക്രീനില്‍ തെളിയുന്നത് എന്ന് മനസിലാക്കാതെ ഞാന്‍ ജോലിക്ക് പോവുകയും ചെയ്‍തു. എന്നാല്‍ അതിലും വലിയ അത്ഭുതമായത്, ഞാന്‍ തെരഞ്ഞെടുത്ത അതേ സംഖ്യകള്‍ മറ്റൊരാള്‍ കൂടി തെരഞ്ഞെടുത്തിരുന്നു എന്നുള്ളതും എനിക്കൊപ്പം അയാളും ഒന്നാം സമ്മാനത്തിന് അര്‍ഹനായി എന്നുള്ളതുമാണ്. രണ്ട് പേരുടെയും വിജയത്തില്‍ അതിയായ സന്തോഷമുണ്ട്" - 14 വര്‍ഷമായി കുടുംബത്തെ വിട്ടുപിരിഞ്ഞ് യുഎഇയില്‍ താമസിക്കുന്ന, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഷാനവാസ് പറഞ്ഞു.
മഹ്‍സൂസിന്റെ 30-ാമത് മള്‍ട്ടി മില്യനയറായ, കുവൈത്തില്‍ താമസിക്കുന്ന ദലീപാണ് 2022ല്‍ വിജയിയായ മറ്റൊരു ഇന്ത്യക്കാരന്‍. 102-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ജീവിതം മാറിമറിയുന്ന 20 മില്യന്‍ ദിര്‍ഹമാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. 48 വയസുകാരനായ അദ്ദേഹം മൂന്ന് കുട്ടികളുടെ പിതാവ് കൂടിയാണ്. കുവൈത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ ദലീപ് റാഫില്‍ ഡ്രോയിലെ ഉറപ്പുള്ള സമ്മാനമായ 100,000 ദിര്‍ഹം കിട്ടണമെന്ന ആഗ്രഹത്തോടെയായിരുന്നു സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ മഹ്‍സൂസിന്റെ പരിമിത കാല ഓഫറിലൂടെ അദ്ദേഹത്തിന് കൈവന്നതാവട്ടെ 20,000,000 ദിര്‍ഹവും.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
