റാഫിള്‍ ഡ്രോയില്‍ വിജയിച്ച മൂന്ന് പേരിലൊരാളായ തുവാന്‍, മകളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഈ പണം ഉപയോഗിക്കുക. ഭവന വായ്‍പ അടച്ചുതീര്‍ക്കാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനം നല്‍കാനും പണം നീക്കിവെച്ച് വിജയിയായ ഇന്ത്യക്കാരന്‍.
ദുബൈ: 65-ാമത് മഹ്‍സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സമ്മാനം നേടിയ മൂന്ന് പേരില്‍ ഓരോരുത്തരുടെയും ദീര്‍ഘനാളായുള്ള സ്വപ്‍നങ്ങളാണ് യാഥാര്‍ത്ഥ്യമാവുന്നത്.
ശ്രീലങ്കന്‍ സ്വദേശിയായ തുവാന് മഹ്‍സൂസ് റാഫിള്‍ ഡ്രോയില്‍ വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള സ്‍ക്രീന്‍ഷോട്ട് ഒരു സുഹൃത്താണ് അയച്ചുകൊടുത്തത്. ഈ നിമിഷം മുതല്‍ ആവേശത്തിലാണ് ഈ 45 വയസുകാരന്‍. 'മഹ്‍സൂസില്‍ വിജയികളായവരുടെ അനുഭവങ്ങള്‍ പത്രത്തില്‍ വായിച്ചറിഞ്ഞ ശേഷം എന്റെ ഭാര്യയാണ് മഹ്‍സൂസില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. പങ്കെടുക്കുന്നവരുടെ പേരില്‍ മഹ്‍സൂസ്, കുടിവെള്ളം സംഭാവന ചെയ്യുമെന്ന് അറിഞ്ഞതോടെ എനിക്ക് ഏറെ താത്പര്യവുമായി' - സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന തുവാന്‍ പറയുന്നു.
16 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന തുവാന്റെ ഭാഗ്യ നമ്പര്‍ 8 ആണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇപ്പോള്‍ മഹ്‍സൂസിലെ വിജയം ആ വിശ്വസത്തിന് അടിവരയിടുകയും ചെയ്‍തു. 'എന്റെ ജനന തീയ്യതി എട്ടാണ്, അതുകൊണ്ടുതന്നെ ആ സംഖ്യ ഭാഗ്യം കൊണ്ടുവരുമെന്ന് ഞാന്‍ കരുതുന്നു. ഇത്തവണ മഹ്‍സൂസില്‍ വിജയിയായ തന്റെ റാഫിള്‍ ഐ.ഡിയിലെ സംഖ്യകള്‍ പരസ്‍പരം കൂട്ടുമ്പോഴും കിട്ടുന്നത് 8 തന്നെ'.
രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹത്തിന് സമ്മാനം ലഭിച്ച തുക കൊണ്ട് ഇനി മക്കളുടെ വിദ്യാഭ്യാസ സ്വപ്‍നങ്ങള്‍ പൂര്‍ത്തീകരിക്കാനാവും. '13 വയസുകാരിയായ എന്റെ മകള്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയാണ്. സമ്മാനം ലഭിച്ച മുഴുവന്‍ തുകയും സൂക്ഷിച്ച് വെച്ച്, അവള്‍ക്ക് ഇതുവരെ സ്വപ്‍നം കാണാന്‍ പോലും സാധിക്കാതിരുന്ന സര്‍വകലാശാലകളില്‍ പഠിക്കാനായി ഉപയോഗിക്കണം. നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ' എന്നും അദ്ദേഹം പറഞ്ഞു. മകളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കാന്‍ ഒരു അച്ഛനെ സഹായിച്ചതിന് മഹ്‍സൂസിന് വളരെയധികം നന്ദി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ്, തനിക്ക് ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. 'ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒരു ഭവന വായ്‍പ എടുത്തിരുന്നു. ഈ സമ്മാനത്തുക കൊണ്ട് അതിന്റെ ഒരു ഭാഗം അടച്ചുതീര്‍ക്കാനാവും. അതിലൂടെ എന്റെ മേലുണ്ടായിരുന്ന വലിയൊരു സാമ്പത്തിക ഭാരമാണ് ഇല്ലാതാകുന്നതെന്നും ഫയര്‍ അലാം ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഈ 35 വയസുകാരന്‍ പറയുന്നു. വിജയിയായ വിവരം അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശം ലഭിച്ച ശേഷം ഞാന്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ആദ്യം ഭാര്യയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് സുഹൃത്തുക്കളെ അറിയിച്ചു. അവരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു.
എന്റെ എല്ലാ സുഹൃത്തുക്കളെക്കൊണ്ടും മഹ്‍സൂസില്‍ അക്കൌണ്ട് എടുപ്പിക്കുകയും നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുകയും ചെയ്‍തു. സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി കഷ്‍ടപ്പെടുന്നവര്‍ക്ക് വളരെ മികച്ചൊരു അവസരമാണ് മഹ്സൂസ് എന്നും അദ്ദേഹം പറഞ്ഞു. വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് രണ്ട് വിജയികളും അഭിപ്രായപ്പെട്ടു.
മഹ്‍സൂസിന്റെ അറുപത്തി അഞ്ചാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 12 ഭാഗ്യവാന്മാരാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 83,333 ദിര്‍ഹം വീതം ലഭിക്കും.
10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരി 26 ശനിയാഴ്‍ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
