ദുബായ് നഗരത്തിലെ ബ്ലൂകോളര്‍ ജീവനക്കാരായ 500 വനിതകള്‍ക്ക് മഹ്സൂസ് ഫുഡ് പാക്കറ്റുകള്‍ വിതരണം ചെയ്തു
ദുബായ് നഗരത്തിലെ ഷെയേര്‍ഡ് അക്കൊമഡേഷനുകളിൽ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഫുഡ് ഹാംപറുകള്‍ നൽകി മഹ്സൂസ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്‍മാര്‍ട്ട്ലൈഫുമായി ചേര്‍ന്ന് ഈ പദ്ധതിയിൽ മഹ്സൂസ് പങ്കെടുക്കുന്നത്.
500 പേര്‍ക്കാണ് മഹ്സൂസ് ഡ്രൈ ഫുഡ് ഹാംപറുകള്‍ നൽകിയത്. യു.എ.ഇയിലെ ബ്ലൂകോളര്‍ ജോലിക്കാര്‍ക്ക് ഇടയിൽ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് സ്‍മാര്‍ട്ട്ലൈഫ്.
സമൂഹത്തിൽ വലിയ മാറ്റം വരുത്താന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഫരീദ് സാംജി പറഞ്ഞു. “എല്ലാ വര്‍ഷവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കാറുണ്ട്. സ്മാര്‍ട്ട്ലൈഫ് പോലെ മഹ്സൂസിനെപ്പോലെ ചിന്തിക്കുന്ന സംഘടനകളോട് പങ്കുചേര്‍ന്നാണ് ഈ പരിശ്രമങ്ങള്‍.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻപ് സ്‍മാര്‍ട്ട്ലൈഫുമായി ചേര്‍ന്ന് മഹ്സൂസ് 5000 ഹോട്ട് മീൽസ് പാക്കറ്റുകളും 2000 സേഫ്റ്റി-ഹൈജീൻ പാക്കുകളും വിതരണം ചെയ്തിരുന്നു. ബ്ലൂകോളര്‍ ജോലിക്കാര്‍ക്കായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ സഹായം നൽകുന്ന പദ്ധതികളും നടത്തി.
സ്‍മാര്‍ട്ട്ലൈഫ് എല്ലാവര്‍ഷവും റമദാന്‍ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നാണ് സ്‍മാര്‍ട്ട്ലൈഫ് പ്രസിഡന്‍റ് അരുൺ കുമാര്‍ കൃഷ്‍ണൻ പറഞ്ഞു.
ആഴ്ച്ചതോറും ആളുകളുടെ ഭാഗ്യം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ വികസനത്തിനുള്ള സഹായങ്ങളും മഹ്സൂസ് ചെയ്യുന്നു. ഔദ്യോഗിക എൻ.ജി.ഒകളും സന്നദ്ധ സംഘടനകളും വഴി മാത്രമാണ് മഹ്സൂസ് സഹായങ്ങള്‍ നൽകുന്നത്. ഇതുവരെ മഹ്സൂസിലൂടെ സഹായമെത്തിയവരുടെ എണ്ണം 10,000 കടന്നിട്ടുണ്ട്.
