റാഫിള്‍ ഡ്രോയില്‍ വിജയികളായ രണ്ട് ഇന്ത്യക്കാര്‍ക്കും ഒരു ഫിലിപ്പൈന്‍സ് സ്വദേശിക്കും കൂടി ആകെ 300,000 ദിര്‍ഹമാണ് ലഭിച്ചത്.
ദുബൈ: തുടക്കം മുതല്‍ ഇത്രയും നാള്‍ വരെയുള്ള കാലയളവിനുള്ളില്‍ 25 മില്യനയര്‍മാരെ സൃഷ്‍ടിച്ചിട്ടുള്ള യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, തങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. 2022 ജൂലൈ 30ന് നടന്ന 87-ാമത് പ്രതിവാര നറുക്കെടുപ്പില്‍ വെച്ച് തെരഞ്ഞെടുത്ത ഈ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി നല്‍കിയത്.
ഒരു കിലോഗ്രാം സ്വര്‍ണ സമ്മാനത്തിന് പുറമെ, 87-ാമത് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്ന് പേര്‍ക്ക് 300,000 ദിര്‍ഹവും സമ്മാനമായി നല്‍കി. ഇന്ത്യക്കാരായ വിനു, മണിരാജ് എന്നിവരും ഫിലിപ്പൈന്‍സ് സ്വദേശിയായ ജൊവാനുമാണ് ഈ സമ്മാനം തുല്യമായി പങ്കിട്ടെടുത്തത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മുഹമ്മദാണ് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പില്‍ വിജയിയായ ഭാഗ്യവാന്‍.
42 വയസുകാരനായ മുഹമ്മദ് ബെംഗളുരു സ്വദേശിയാണ്. രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹം 2017 മുതല്‍ അബുദാബിയില്‍ ഹ്യൂമണ്‍ റിസോഴ്‍സസ് അഡ്‍മിനിസ്‍ട്രേറ്ററായി ജോലി ചെയ്യുന്നു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ ആ നിമിഷത്തിലെ സന്തോഷം അദ്ദേഹം പങ്കുവെയ്‍ക്കുന്നത് ഇങ്ങനെയാണ്, 'ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടിയത് ഞാനാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ മഹ്‍സൂസില്‍ നിന്ന് ലഭിച്ചപ്പോള്‍ അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു. കേട്ടത് ആദ്യം വിശ്വസിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ ഓഫീസില്‍ വളിച്ച് വീണ്ടും ഉറപ്പുവരുത്തി. സത്യം പറഞ്ഞാല്‍, സ്വര്‍ണം സമ്മാനമായി ലഭിച്ചെന്ന കാര്യം ഒരു സ്വപ്‍നം കാണുന്നത് പോലെയാണ് എനിക്കിപ്പോഴും തോന്നുന്നത്. ഇത്രയും വലിയൊരു വിജയം ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമ്മാനം കിട്ടിയ കാര്യം ഞാന്‍ കുടുംബാംഗങ്ങളോട് പോലും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ നാട്ടിലുള്ള എന്റെ കുടുംബത്തിന് വലിയ സഹായമാവാനും എന്റെ രണ്ട് പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാനും എനിക്ക് ഈ വിജയത്തിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിന് മഹ്‍സൂസിന് നന്ദി പറയുന്നു'.
ഓഗസ്റ്റ് മാസത്തിലും ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ് തുടരുന്നതിനാല്‍ 2022 സെപ്റ്റംബര്‍ മൂന്നിന് ഒരു വിജയിക്ക് കൂടി ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടാനാവും.
ഓഗസ്റ്റ് മാസത്തില്‍ മഹ്‍സൂസിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവരും ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലും പങ്കാളികളാക്കപ്പെടും. ഇതിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവരുടെ സാധ്യതകളും ഒരുപാട് ഇരട്ടി വര്‍ദ്ധിക്കുകയാണ്.
www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത്, 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ ലളിതമായ നടപടിക്രമങ്ങളിലൂടെ മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിലൂടെയും മഹ്‍സൂസ് ഗ്രാന്റ് ഡ്രോയിലേക്കുള്ള ഓരോ എന്‍ട്രിക്കൊപ്പം ഓരോ ആഴ്‍ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലും നിങ്ങള്‍ പങ്കാളികളാക്കപ്പെടും. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
