മൂന്നു പേരാണ് ഏറ്റവും പുതിയ മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത്.

മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേ 114-ാമത് നറുക്കെടുപ്പിൽ മൂന്നു വിജയികള്‍ നേടിയത് AED 100,000 വീതം. ഒരു ഇന്ത്യക്കാരനും രണ്ട് ഫിലിപ്പീൻസ് പൗരന്മാരുമാണ് സമ്മാനങ്ങള്‍ നേടിയത്. മൊത്തം 1,646 മത്സരാര്‍ഥികള്‍ AED 1,860,000 സ്വന്തമാക്കി.

ഫിലിപ്പീൻസിൽ നിന്നുള്ള അലൻ, നോര്‍വിന്‍ എന്നിവര്‍ യഥാക്രമം 29551588, 29542734 നമ്പറുകളിലാണ് ഭാഗ്യശാലികളാണ്. ഇന്ത്യന്‍ പ്രവാസി മുഹമ്മദിനെ ഭാഗ്യം കടാക്ഷിച്ചത് 29684082 എന്ന നമ്പറിലുമാണ്. 

ഒമാനിൽ ആറ് വര്‍ഷമായി താമസിക്കുകയാണ് 34 വയസ്സുകാരനായ അലൻ. വീട്ടുജോലികള്‍ക്ക് ഇടയിലാണ് മഹ്സൂസ് വിജയിയായ വിവരം അലനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെസേജിലൂടെ അറിയിച്ചത്. മഹ്സൂസ് അക്കൗണ്ടിൽ സ്വയം വിവരം പരിശോധിക്കുന്നതുവരെ വിജയിയായ വിതരം താന്‍ ഇത് വിശ്വസിച്ചില്ലെന്നാണ് അലൻ പറയുന്നത്.

കഴിഞ്ഞ നാല് മാസമായി നിരന്തരം മഹ്സൂസ് ടിക്കറ്റുകള്‍ അലൻ വാങ്ങുന്നുണ്ട്. ഫിലിപ്പീൻസിൽ സ്വന്തമായി ഒരു വീടുപണിയാനും ചെറിയൊരു ബിസിനസ് തുടങ്ങാനുമാണ് അലന്‍ ആഗ്രഹിക്കുന്നത്.

നാല് മക്കളുടെ അച്ഛനായ നോര്‍വിന്‍ 41 വയസ്സുകാരനാണ്. മെക്കാനിക്കൽ ടെക്നീഷ്യൻ ആയ നോര്‍വിന്‍ തനിക്ക് ലഭിച്ച പണം കടം വീട്ടാനും പുതിയൊരു ബിസിനസ് തുടങ്ങാനും ഉപയോഗിക്കുമെന്നാണ് പറയുന്നത്. യു.എ.ഇയിൽ കഴിഞ്ഞ 15 വര്‍ഷമായി നോര്‍വിന്‍ താമസക്കാരനാണ്.

"ഞാന്‍ അത്യധികം സന്തോഷത്തിലാണ്. ഇതൊരു വലിയ തുകയാണ്. എനിക്ക് ഇത് കിട്ടുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല" നോര്‍വിന്‍ പറയുന്നു.

രണ്ടുവര്‍ഷമായി യു.എ.ഇയിൽ താമസിക്കുകയാണ് ഇന്ത്യക്കാരനായ മുഹമ്മദ്. 32 വയസ്സുകാരനായ അദ്ദേഹം ഒരു ഓഫീസ് ജീവനക്കാരനാണ്. തന്‍റെ വിവാഹത്തിന് ഈ തുക ഉപകരിക്കുമെന്നാണ് മുഹമ്മദ് പറയുന്നത്. ഒപ്പം വീട്ടിലേക്ക് താൻ ആഗ്രഹിച്ച ഒരുപാട് ഉപകരണങ്ങളും വാങ്ങാനാകും. മഹ്സൂസ് വിജയിച്ച സന്തോഷത്തിൽ ഒരു പുത്തൻ സ്മാര്‍ട്ട്ഫോൺ തന്നെ മുഹമ്മദ് വാങ്ങി.

ഇനിയും മഹ്സൂസ് കളിക്കുന്നത് തുടരുമെന്നാണ് വിജയികള്‍ പറയുന്നത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ: ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക്, സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പുകളിലെ വമ്പൻ പ്രൈസ് മണിയായ AED 10,000,000.

ഇവരെപ്പോലെ നിങ്ങള്‍ക്കും അടുത്ത ലക്ഷപ്രഭുവാകാം. മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം. AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ ആണ് വാങ്ങിക്കേണ്ടത്. ഇത് ഒന്നിലധികം നറുക്കെടുപ്പുകളിൽ പങ്കെടുക്കാന്‍ നിങ്ങളെ സഹായിക്കും.

വ്യത്യസ്ത സെറ്റുകളിലെ നമ്പറുകള്‍ തെരഞ്ഞെടുത്ത് Fantastic Friday Epic Draw, Super Saturday Draw നിങ്ങള്‍ക്ക് പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 49 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാനാകും. AED 10,000,000 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം AED 1,000,000, മൂന്നാം സമ്മാനം AED 350. ഇതോടൊപ്പം ഓട്ടോമാറ്റിക് ആയി റാഫ്ൾ ഡ്രോയിലേക്കും നിങ്ങള്‍ക്ക് പ്രവേശിക്കാനാകും. ഇതിൽ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് AED 100,000 വീതം ലഭിക്കും. ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ അനുസരിച്ച് 39 നമ്പറുകളിൽ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കാം. AED 10,000,000 ആണ് സമ്മാനം.

മഹ്സൂസ് എന്ന അറബിക് വാക്കിന് ഭാഗ്യം എന്നാണ് അര്‍ഥം. യു.എ.ഇയിൽ ഏറ്റവും പ്രചാരമുള്ള നറുക്കെടുപ്പുകളിൽ ഒന്നാണ് മഹ്സൂസ്. ഓരോ ആഴ്ച്ചയും ദശലക്ഷക്കണക്കിന് ദിര്‍ഹം നേടാനുള്ള അവസരം കൂടെയാണിത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും മഹ്സൂസ് നിലനിര്‍ത്തുന്നു.