മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന 2000 മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ മഹ്‍സൂസ് അക്കൗണ്ടില്‍ പ്രത്യേക സമ്മാനവും.

ദുബൈ: 2020 നവംബറിലെ ഉദ്ഘാടന നറുക്കെടുപ്പ് മുതല്‍ ഇങ്ങോട്ട് വലിയ വിജയമായി മാറിയ മഹ്‍സൂസ്, അടുത്തയാഴ്ച നടക്കാനിരിക്കുന്ന നൂറാമത് പ്രതിവാര നറുക്കെടുപ്പോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്.

ഇതുവരെ 29ല്‍ അധികം മില്യനയര്‍മാരെ സൃഷ്ടിക്കുകയും 300,000,000 ദിര്‍ഹത്തിലധികം പ്രൈസ് മണിയായി നല്‍കുകയും ചെയ്‍തിട്ടുള്ള മഹ്‍സൂസ് ഈ അവസരം ഒരു ആഘോഷമാക്കി മാറ്റാനായി, പരിമിത കാലത്തേക്ക് ഒന്നാം സമ്മാനം ഇരട്ടിയാക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 20 മില്യന്‍ ദിര്‍ഹമായിരിക്കും ലഭിക്കുക.

ഒപ്പം മഹ്‍സൂസില്‍ വിശ്വാസമര്‍പ്പിച്ച 2000 ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥിരമായ പങ്കാളിത്തത്തിനും മഹ്‍സൂസില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പകരമായി അവരുടെ അക്കൗണ്ടില്‍ സൗജന്യ മഹ്‍സൂസ് ക്രെഡിറ്റും സമ്മാനിക്കും. 2022 ഒക്ടോബര്‍ 29ന് നടക്കാനാരിക്കുന്ന നൂറാമത് നറുക്കെടുപ്പിന് ശേഷമായിരിക്കും ഈ ക്രെഡിറ്റ് ലഭിക്കുക.

35 ദിര്‍ഹവും അല്‍പം ഭാഗ്യവുമുണ്ടെങ്കില്‍ ആര്‍ക്കും മില്യനയറായി നല്ലൊരു ജീവിതത്തിലേക്ക് കയറിച്ചെല്ലാം. പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് ഒരു അക്കൗണ്ട് സൃഷ്ടിക്കണം. തുടര്‍ന്ന് പ്ലേ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്‍ത് 49 അക്കങ്ങളില്‍ അഞ്ചെണ്ണം തെരഞ്ഞെടുക്കണം. ശേഷം 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങണം. ഇത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരും.

ഓരോ പര്‍ച്ചേസിലൂടെയും പ്രതിവാര നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കും. ഇതിലൂടെ 20 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. ഒപ്പം 100,000 ദിര്‍ഹം വീതം മൂന്ന് പേര്‍ക്ക് ലഭിക്കുന്ന റാഫിള്‍ ഡ്രോയിലെ വിജയികളിലൊരാളാവാനുള്ള അവസരവും ലഭ്യമാവും.

"മഹ്‍സൂസ് അതിന്റെ നൂറാമത് നറുക്കെടുപ്പ് ആഘോഷിക്കവെ, വലിയ സമ്മാനങ്ങളിലൂടെയായാലും അതല്ലെങ്കില്‍ സുസ്ഥിരമായ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെയായാലും, നമ്മുടെ സമൂഹത്തിലെ ജീവിതങ്ങള്‍ സമ്പന്നമാക്കുന്നതും ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും തുടരേണ്ടത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. കഴിഞ്ഞുപോയ 100 നറുക്കെടുപ്പുകളില്‍, ഞങ്ങളുടെ പ്രതിബദ്ധതയും സുതാര്യതയും നവീകരണവും തെളിയിച്ചുകഴിഞ്ഞു. പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും അത് ‍ഞങ്ങള്‍ തുടരും" - സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന അവസരത്തില്‍ മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്‍ഡി, മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിത്, എമിറാത്തി അവതാരകരായ അലി അല്‍ ഖാജ, മൊസ അല്‍ അമേരി എന്നിവര്‍ അവതാരകരാവുന്ന പ്രതിവാര നറുക്കെടുപ്പ് ദുബൈയിലെയും അബുദാബിയിലെയും മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നിന്ന് എല്ലാ ശനിയാഴ്ചയും രാത്രി ഒന്‍പത് മണിക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റിലൂടെയും @MyMahzooz ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും.