ജൂൺ പത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ ഷെയ്ഖ് സയീദ് ഹാള്‍ 1-ൽ ആണ് ആഘോഷം.

ഫിലിപ്പീൻസ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ആയിരക്കണക്കിന് ഫിലിപ്പീൻസ് പ്രവാസികള്‍ക്കൊപ്പം ചേര്‍ന്ന് മഹ്സൂസ്. ജൂൺ പത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ ഷെയ്ഖ് സയീദ് ഹാള്‍ 1-ൽ നടക്കുന്ന ആഘോഷ പരിപാടിയുടെ പേര് 'കലയാൻ 2023' എന്നാണ്.

ഗെയിമുകള്‍, കൾച്ചറൽ പരിപാടികള്‍, ഫാഷൻ ഷോകള്‍, കമ്മ്യൂണിറ്റി പരേഡുകള്‍, തനത് നൃത്തരൂപങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമാണ്. 'കലയാൻ 2023' പ്ലാറ്റിനം സ്പോൺസറാണ് മഹ്സൂസ്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മഹ്സൂസിന്‍റെ പ്രത്യേക സ്ഥലത്ത് ആരാധകര്‍ക്ക് ഗെയിമുകളിൽ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം.

വൈകീട്ട് 6.30-ന് മഹ്സൂസ് ഒരു പ്രത്യേക ആക്റ്റിവിറ്റിയും സംഘടിപ്പിക്കുന്നുണ്ട്. 'അയൺ ഹാര്‍ട്ട്' അഭിനേതാക്കള്‍ സോഫിയ ആൻഡ്രേസ്, റിച്ചാര്‍ഡ് ഗുട്ടിറെസ്, സ്യു റമിറസ് എന്നിവരും പരിപാടിക്ക് പിന്നാലെ ആരാധകര്‍ക്ക് മുന്നിലെത്തും.

"യു.എ.ഇയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഫിലിപ്പീനോകള്‍. മഹ്സൂസിലൂടെ 50,000 ഫിലിപ്പീൻസുകാര്‍ വിജയികളായിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടിയെ AED 64,000,000 ഫിലിപ്പീനികള്‍ സ്വന്തമാക്കി. ഈ പരിപാടിയിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട് " - മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഫരീദ് സാംജി പറഞ്ഞു.

മഹ്സൂസിലൂടെ ആറ് ഫിലിപ്പീനോകള്‍ മൾട്ടി മില്യണയര്‍മാരായിട്ടുണ്ട്. ഇതിൽ ഒരു വനിതയും ഉൾപ്പെടുന്നു.