ഈ സമ്മാനം നേടുന്ന ഏഴാമത്തെ ഓവര്‍സീസ് ഫിലിപ്പിനോ വര്‍ക്കര്‍ ആണ് ജെഫ്റി. 47 വയസ്സുകാരനായ ജെഫ്രി, ദുബായിലെ ഒരു തീം പാര്‍ക്കിൽ സ്റ്റൈറോഫോം ശിൽപ്പിയാണ്.
133-ാമത് മഹ്സൂസ് റാഫ്ള്‍ നറുക്കെടുപ്പിൽ വിജയിച്ച് ഫിലിപ്പിനോ പ്രവാസി. ജൂൺ 17-ന് നടന്ന നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ള്‍ പ്രൈസായ AED 1,000,000 സ്വന്തമാക്കിയത് ജെഫ്റി എന്നയാളാണ്.
ഈ സമ്മാനം നേടുന്ന ഏഴാമത്തെ ഓവര്‍സീസ് ഫിലിപ്പിനോ വര്‍ക്കര്‍ ആണ് ജെഫ്റി. 47 വയസ്സുകാരനായ ജെഫ്രി, ദുബായിലെ ഒരു തീം പാര്‍ക്കിൽ സ്റ്റൈറോഫോം ശിൽപ്പിയാണ്.
"എന്‍റെ സുഹൃത്താണ് ഫോൺ വിളിച്ച് എനിക്കാണ് സമ്മാനമെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ എന്‍റെ ഹൃദയമിടിപ്പ് കൂടി. ഇതിന് മുൻപ് മഹ്സൂസിൽ വിജയിച്ച എല്ലാ ഫിലിപ്പീൻസുകാരെയും ഞാന്‍ ഓര്‍ത്തു. അതിലേക്ക് എന്‍റെ പേരും..."
ഫിലിപ്പീൻസിലുള്ള തന്‍റെ കുടുംബം ആദ്യം റാഫ്ള്‍ പ്രൈസ് വിജയിച്ചത് വിശ്വസിച്ചില്ലെന്നാണ് ജെഫ്രി പറഞ്ഞത്. പലതവണ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച ശേഷമാണ് വിജയം ഉറപ്പിച്ചത്. കുടുംബത്തോട് ആലോചിച്ച ശേഷം പണം എങ്ങനെ ചെലവാക്കണം എന്നതിലും ജെഫ്രി തീരുമാനം എടുത്തു. ഫിലിപ്പീൻസിൽ സ്വന്തമായി ഒരു ചെറിയ ബിസിനസ് തുടങ്ങാനാണ് തീരുമാനം. വലിയ ഭാഗ്യം ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാന്‍ ജെഫ്രി തയാറല്ല.
മൊത്തം ഈ നറുക്കെടുപ്പിൽ 808 പേര്‍ക്കാണ് 4,00,250 ദിര്‍ഹം സമ്മാനം ലഭിച്ചത്. വെറും 35 ദിര്‍ഹം മുടക്കി വാട്ടര്‍ബോട്ടിൽ വാങ്ങിയാൽ മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പുകളും ഗ്രാൻഡ് ഡ്രോയുമാണുള്ളത്. ഉയര്‍ന്ന സമ്മാനം AED 20,000,000 ആണ്. ഗ്യാരണ്ടീഡ് റാഫ്ള്‍ ഡ്രോയിലൂടെ ആഴ്ച്ചതോറും 1,000,000 ദിര്‍ഹം നേടാം.
