വെറും 35 ദിർഹം മുടക്കി വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസ് സാറ്റർഡേ മില്യൺസിൽ പങ്കെടുക്കാം.
മഹ്സൂസ് 159-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ മൂന്നു പേർക്ക് സ്വന്തമായത് ഒരു ലക്ഷം ദിർഹം വീതം.
56 വയസ്സുകാരനായ ജർമ്മൻ പ്രവാസി ക്രിസ്റ്റ്യൻ ആണ് ആദ്യ വിജയി. തനിക്ക് ലഭിച്ച ക്രിസ്മസ് സമ്മാനം എന്നാണ് മഹ്സൂസ് സമ്മാനത്തെ ക്രിസ്റ്റ്യൻ വിശേഷിപ്പിക്കുന്നത്. ഭാര്യയുടെ നിർബന്ധപ്രകാരമാണ് അവസാന നിമിഷം മഹ്സൂസ് ഗെയിം കളിക്കാൻ ക്രിസ്റ്റ്യൻ തീരുമാനിച്ചത്. 12 വർഷമായി അബു ദാബിയിൽ താമസിക്കുന്ന അദ്ദേഹം റിട്ടയർമെന്റ് പ്ലാനിലേക്ക് സമ്മാനത്തുക ചേർക്കുമെന്നാണ് പറയുന്നത്.
ഇന്ത്യയിൽ നിന്നുള്ള വെദുലയാണ് രണ്ടാമത്തെ വിജയി. ഖത്തറിൽ മെറ്റീരിയൽ കൺട്രോൾ മാനേജരായി ജോലി ചെയ്യുകയാണ് ഈ 54 വയസ്സുകാരൻ. ഒരു ദിവസം മഹ്സൂസിലൂടെ തന്നെ തേടി ഗ്രാൻഡ് പ്രൈസ് വരുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മുൻപ് ചെറിയ പ്രൈസുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തികൾക്കായി തനിക്ക് ലഭിച്ച തുകയിൽ ഒരു പങ്ക് ചെലവാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദാണ് മൂന്നാമത്തെ വിജയി. 39 വയസ്സുകാരനായ അദ്ദേഹം ദുബായിൽ താമസിക്കുകയാണ്. പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവറാണ് മുഹമ്മദ്. തനിക്ക് ലഭിച്ച പണംകൊണ്ട് വീട് നന്നാക്കുക, സഹോദരന്റെ വിവാഹം നടത്തുക, സ്വർണ്ണാഭരണങ്ങൾ വാങ്ങുക എന്നിവയൊക്കെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
വെറും 35 ദിർഹം മുടക്കി വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസ് സാറ്റർഡേ മില്യൺസിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പുകളും ഗ്രാൻഡ് ഡ്രോയും കഴിക്കാം. ഉയർന്ന സമ്മാനം AED 20,000,000. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം 1,50,000 ദിർഹം. നാലാം സമ്മാനം സൗജന്യ മഹ്സൂസ് ലൈൻ, അഞ്ചാം സമ്മാനം അഞ്ച് ദിർഹം. മൂന്ന് ട്രിപ്പിൾ 100 വിജയികൾക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം.
