3, 7, 22, 30, 31 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. നറുക്കെടുപ്പില്‍ 1,403 വിജയികള്‍ ആകെ 1,540,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.

ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, 52-ാമത്തെ മില്യനയറെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന 137-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 1,403 വിജയികള്‍ 1,540,000 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത 3, 7, 22, 30, 31 എന്നീ അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 42 പേര്‍, 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 4,762 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,360 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. 

എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‌സൂസിന്റെ പരിഷ്‌കരിച്ച സമ്മാനഘടന പ്രകാരം 137-ാമത് പ്രതിവാര നറുക്കെടുപ്പില്‍ വിജയിയത് 36076949 എന്ന റാഫിള്‍ ഐഡിയിലൂടെ ഐജാസ് എന്ന ഇന്ത്യക്കാരനാണ്. 1,000,000 ദിര്‍ഹമാണ് അദ്ദേഹം സ്വന്തമാക്കിയത്.

പ്രശസ്ത വെഡ്ഡിങ് എക്‌സ്‌പേര്‍ട്ട്, സിമ ആന്‍റിയുമായി കൈകോര്‍ത്ത് നടത്തിയ ഗിവ് എവേ പരിപാടിയുടെ വിജയിയെ തെരഞ്ഞെടുത്തതായി മഹ്‌സൂസ് പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ മഹ്‌സൂസ് സംഘടിപ്പിച്ച പരിപാടിയില്‍ ഒരു ഭാഗ്യശാലിക്ക്, വധൂവരന്മാര്‍ക്ക് അണിയാനുള്ള ഒരു ജോഡി മനോഹരമായ വിവാഹ മോതിരങ്ങളാണ് സമ്മാനമായി ലഭിച്ചത്. ഈ ഗിവ് എവേ പരിപാടിയുടെ വിജയി ആരാണെന്ന് അറിയാന്‍ മഹ്‌സൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

വിവാഹത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലെ വൈദഗ്ധ്യത്തിന് അറിയപ്പെടുന്ന സിമ ആന്‍റിയുമായി സഹകരിച്ച് നടത്തുന്ന, 'മഹ്സൂസ് x സിമ ആന്‍റി'യിലൂടെ, അടുത്ത ആഴ്ചയിലും ഗിവ് എവേ പരിപാടി വഴി മറ്റൊരു സെറ്റ് വിവാഹ മോതിരങ്ങള്‍ സമ്മാനമായി നല്‍കുന്നതാണ്. വധൂവരന്മാര്‍ക്ക് തങ്ങളുടെ അനശ്വര പ്രണയത്തിന്റെ സവിശേഷമായ പ്രതീകം നേടാനുള്ള അവസരം നല്‍കുന്നതിലൂടെ വിവാഹങ്ങളിലെ സന്തോഷത്തിന് കൂടുതല്‍ മാറ്റേകാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‌സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.