1, 3, 5, 8, 19 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 140-ാം നറുക്കെടുപ്പില്‍ 2,771 വിജയികള്‍ ആകെ 1,859,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.
ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, 56-ാമത്തെ മില്യനയറെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന 140-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 2,771 വിജയികള്‍ 1,859,000 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹം നേടിയ ഭാഗ്യശാലിയുടെ വിജയം മഹ്സൂസ് ആഘോഷിച്ചിരുന്നു. എന്നാല്‍ ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് ആരും അര്‍ഹരായില്ല. നറുക്കെടുത്ത 1, 3, 5, 8, 19 എന്നീ അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 134 പേര്‍, 200,000, ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 1,492.53 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 2,636 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി.
എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‌സൂസിന്റെ പരിഷ്‌കരിച്ച സമ്മാനഘടന പ്രകാരം 140-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 362728740 എന്ന റാഫിള്‍ ഐഡിയിലൂടെ ഒരു ഭാഗ്യശാലി 1,000,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്.
മഹ്സൂസിന്‍റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയുടെ ആദ്യ വിജയിയെയും പ്രഖ്യാപിച്ചു. 36712579 എന്ന റാഫിള്‍ ഐഡിയിലൂടെ മുഹമ്മദ് ആണ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയുടെ ആദ്യ വിജയിയായത്. എല്ലാ ആഴ്ചയിലേയും ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു ഭാഗ്യശാലിക്ക് 50,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. പരിമിതമായ സമയത്തേക്കാണ് ഈ ഓഫറുള്ളത്.
സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‌സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
