Asianet News MalayalamAsianet News Malayalam

26 കിലോ മയക്കുമരുന്നുമായി കുവൈത്തില്‍ വീട്ടുജോലിക്കാരി പിടിയില്‍

വിദേശത്ത് നിന്നെത്തിയ പാര്‍സലില്‍ മയക്കുമരുന്നുണ്ടെന്ന വിവരം ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് വിഭാഗത്തിനാണ് ലഭിച്ചത്. കുവൈത്തിലെ ഒരു വീട്ടുജോലിക്കാരിയാണ് പാര്‍സല്‍ ഏറ്റുവാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

maid caught with 26 kg of drugs in kuwait
Author
Kuwait City, First Published May 14, 2021, 10:12 PM IST

കുവൈത്ത് സിറ്റി: 26 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ വീട്ടിജോലിക്കാരി പിടിയില്‍. പൊടിരൂപത്തിലുള്ള മയക്കുമരുന്ന് ഒരു ഗള്‍ഫ് രാജ്യത്തുനിന്ന് പാര്‍സലായി എത്തിച്ചതായിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശിനിയായ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്‍ത് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അധികൃതര്‍.

വിദേശത്ത് നിന്നെത്തിയ പാര്‍സലില്‍ മയക്കുമരുന്നുണ്ടെന്ന വിവരം ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് വിഭാഗത്തിനാണ് ലഭിച്ചത്. കുവൈത്തിലെ ഒരു വീട്ടുജോലിക്കാരിയാണ് പാര്‍സല്‍ ഏറ്റുവാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ആവശ്യമായ അനുമതികള്‍ വാങ്ങിയ ശേഷം സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ വീട്ടുജോലിക്കാരി മയക്കുമരുന്ന് കള്ളക്കടത്തും വില്‍പനയും നടത്തുന്ന വിവരം സ്‍പോണ്‍സര്‍ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ബോധ്യപ്പെട്ടത്. രാജ്യത്ത് ഇവര്‍ക്ക് ആരുമൊക്കെയായി ബന്ധമുണ്ടായിരുന്നതെന്ന് അധികൃതര്‍ അന്വേഷിക്കുകയാണ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios