മസ്‌കത്ത്: മസ്‌ക്കത്ത് ഗവര്ണറേറ്റില്‍ നിന്നുള്ള കൊവിഡ്  19  ബാധിതരുടെ എണ്ണം ഉയരുന്നു. ഇതിനകം മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ മാത്രം  592  കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ തിങ്കളാഴ്ച  മാത്രം  റിപ്പോര്‍ട്ട് ചെയ്ത 128  കേസുകളില്‍ 100 കോവിഡ് ബാധിതരും മസ്‌ക്കത്ത്   ഗവര്‍ണറേറ്റില്‍ നിന്നുമുള്ളതായിരുന്നുവെന്ന്  മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഇന്ന് രാജ്യത്ത്  86 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്, ഇതോടെ ഒമാനില്‍ രോഗ ബാധിതരുടെ എണ്ണം  813  ആയി. 130  പേര്‍ രോഗ വിമുക്തരായതായും അധികൃതര്‍ വ്യക്തമാക്കി.