15 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 

റിയാദ്: ഹൃദയസ്തംഭനമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ചികിത്സക്കിടെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ആണ് ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്.

15 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദ അൽ സലാമയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിക്കീരൻ, ഭാര്യ: സരിത, മക്കൾ: ഗോകുൽ, ആർദ്ര, അനാമിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.