അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റിയാദ്: ജിദ്ദയിലെ അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജിദ്ദ ഫൈസലിയയിൽ താമസിക്കുന്ന മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്. അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകും. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
