റിയാദ്: സൗദി അറേബ്യയിൽ ഒരു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതി റിയാദിൽ മരിച്ചു. മലപ്പുറം കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശി മാടക്കന്‍ ആരിഫിന്റെ ഭാര്യ മച്ചിഞ്ചേരി ഫാത്തിമ രഹനയാണ് (23) മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം. 

റിയാദിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് മാതാവിനോടൊപ്പം ഫാത്തിമ രഹനയും സന്ദർശക വിസയിൽ വന്നത്. ഉംറ നിർവഹിക്കാൻ കൂടിയാണ് ഇവർ നാട്ടിൽ നിന്ന് വന്നത്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഭര്‍ത്താവ് ആരിഫ് അബൂദാബിയിലാണ്. മുഹമ്മദ് സയ്യാൻ  ആണ് മകൻ.