ദുബായ്: വിമാനത്തില്‍വെച്ച് മദ്യലഹരിയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചായിരുന്നു സംഭവം. രാത്രി 8.20ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് വിമാനം പുറപ്പെടുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മദ്യപിച്ചെത്തിയ മലയാളി വിമാനത്താവളത്തില്‍ വെച്ചുതന്നെ ബഹളം തുടങ്ങിയിരുന്നു. പിന്നീട് വിമാനത്തില്‍ കയറിയശേഷവും ഇത് തുടര്‍ന്നു. എന്നാല്‍ മറ്റൊരു യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് പൊലീസെത്തി ഇയാളെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതുകാരണം വിമാനം 45 മിനിറ്റോളം വൈകിയാണ് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.