അസുഖബാധയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. റിയാദിലുള്ള മരുമകൻ നൽകിയ സന്ദർശനവിസയിൽ ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. ഇതിനിടെയാണ് ശാരീരികാവശതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ്: ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം മഞ്ചേരി ആശുപത്രിപടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ (58) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 

റിയാദിലെത്തി വൈകാതെ രോഗബാധിതനാവുകയും ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

പിതാവ്: ഹുസൈൻ സാറ്റ്, മാതാവ്: ആമിന, ഭാര്യ: സകീന, മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഹൃദയാഘാതം മൂലം മൂന്ന് മലയാളികള്‍ മരിച്ചു...

സൗദിയില്‍ ഹൃദയാഘാതം മൂലം താമസസ്ഥലത്ത് വച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുനിക്കകത്ത് വീട്ടില് മുസ്തഫ (53) ആണ് മരിച്ചത്. ഡിസംബര്‍18നായിരുന്നു ഇദ്ദേഹത്തിന്‍റെ അന്ത്യം.

ജിദ്ദയില്‍ താമസസ്ഥലത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു.മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസല്‍ (40) ആണ് മരിച്ചത്. 

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മലയാളി ഹൗസ് ഡ്രൈവര്‍ റിയാദില്‍ മരിച്ചു. തിരുവന്നതപുരം കല്ലമ്പലം തോട്ടക്കാട് സ്വദേശി ഭരതന്‍ മധു ( 56) ആണ് മരിച്ചത്.

Also Read:- വിസിറ്റ് വിസയിലെത്തിയ ശേഷം ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്