ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലണ്ടന്‍: മലയാളി യുവ വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മരണം.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പെട്രീഷ്യ ജോഷ്വ. ക്രോയ്‌ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ അഗില്‍ ഗില്‍സ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത വിയോഗം.

റാഗിലിന്റെ കുടുംബം മുപ്പത് വര്‍ഷം മുമ്പ് യുകെയില്‍ എത്തിയതാണ്. ക്രോയിഡോണിലെ വെസ്റ്റ്‌കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.

Read Also - രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ മരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്നിശമന സേനയെത്തി തീയണച്ചു. ഗുരുതര പൊള്ളേലറ്റ അദ്ദേഹത്തെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ നിന്ന് മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ് കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തി നശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...