റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. പാലക്കാട്‌ ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61)യാണ് ഹൃദയാഘാതത്തെ തുടർന്ന് താമസസ്ഥലത്ത് വെച്ച് മരിച്ചത്. 32 വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാൻ സ്പെയർ പാട്സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. 

  'എംഇഎസ്, 'കൈരളി' തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി  ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാൾ, ഭാര്യ: ആയിഷാബി, മക്കൾ: നൂറ, ലൈല,  ആമിർ, ജിസ്മ. നഹാസ് (ദുബൈ), ഹിജാസ് (ബഹ്റൈൻ) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: സൈഫു, സുഹൈൽ,' റുബീന, ആസ്യ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക