ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണാണ് അപകടം സംഭവിച്ചത്.

മസ്കത്ത്: മസ്കത്തില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ഷഫീഫ് (28) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഷഫീഖ് മരിക്കുകയായിരുന്നു. മൃതദേഹം സൊഹാര്‍ ആശുപത്രിയില്‍.