Asianet News MalayalamAsianet News Malayalam

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി ഒമാനില്‍ മരിച്ചു

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. മിസ്ഫ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

malayali died in oman in a vehicle accident
Author
First Published Apr 1, 2024, 3:29 PM IST

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. 

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. മിസ്ഫ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒമാനി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 11 വർഷ​ത്തോളമായി സുഹൂൽ ഫൈഹ കമ്പയിലുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​. പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​.  

Read Also -  47 ഡിഗ്രി സെല്‍ഷ്യസ്! കനത്ത മഴയ്ക്ക് പിന്നാലെ വീണ്ടും ചൂടിലേക്ക്, താപനില ഉയരുന്നു; ചുട്ടുപഴുത്ത് ഒമാന്‍

ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി. ദുഖ്നയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞീതു ഈ മാസം 22ന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. 

നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖുറൈമാൻ സൽഹിയ കെ.എം.സി.സി പ്രവർത്തകരും നേതൃത്വം നൽകി. ദുബൈയിൽ ജോലി ചെയ്യുന്ന മരുമകൻ ഷഫീഖ് ഖബറടക്കത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios