കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്‍ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്‍ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ദമ്മാമില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ അബ്‍ദുല്‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകന്‍ സമീര്‍ (40) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്‍ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്‍ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്‍ച മരണം സംഭവിക്കുകയായിരുന്നു.

15 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയായിരുന്ന അദ്ദേഹം തനിമ സാംസ്‍കാരിക വേദിയുടെ ദമ്മാം ഘടകം പ്രവര്‍ത്തകനായിരുന്നു. ഭാര്യ - ശിബ്‍ന. മക്കള്‍ - മര്‍യം, റൈഹാന്‍. സാമൂഹിക പ്രവര്‍ത്തകരായ ഷാജി വയനാട്, സലാം ജാജൂം എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.