വ്യാഴാഴ്ച രാവിലെ യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

അല്‍ഐന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്വാലിഹിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജോലി ലഭിച്ചത്. പിതാവിന്റെ മരണം കഴിഞ്ഞ് നാല്‍പതാം നാളില്‍ ആകസ്മികമായുണ്ടായ അപകടത്തിലാണ് സ്വാലിഹിന്റെയും വേര്‍പാട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.