നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

പിതാവ്: ഈസ ഹാജി കണ്ണൻ തൊടി, ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.