അജ്‍മാന്‍: മലയാളി ഡോക്ടര്‍ ജോലിയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. അജ്‍മാന്‍ മെട്രോ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എറണാകുളം എടവനക്കാട് സ്വദേശി അബ്‍ദുല്‍ ഗഫൂര്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച ജോലിയ്ക്കിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.  ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മകന്‍ രണ്ട് വര്‍ഷം കാനഡയില്‍ റോഡപകടത്തില്‍ മരിച്ചിരുന്നു.