കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. 

റാസല്‍ഖൈമ: മലപ്പുറം സ്വദേശിയായ പ്രവാസി യുഎഇയില്‍ മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂര്‍ സ്വദേശിയായ കല്ലുമാട്ടക്കല്‍ അമീര്‍ അലി (48) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി റാക് കേരള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് - അബൂബക്കര്‍. മാതാവ് - ഖദീജ. ഭാര്യ - ആരിഫ. മക്കള്‍ - മുഹമ്മദ് സിനാന്‍, സന, ഫാത്തിമ. സഹോദരങ്ങള്‍ - അഹ്‍മ്മദ് ബാപ്പു (അബുദാബി), ഹാരിസ് (അജ്‍മാന്‍), അബ്‍ദുസലീം, ഷാഹിദ് മോന്‍, ഫാത്തിമ.

Read also: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി
റിയാദ്: മലയാളി തീർത്ഥാടക മക്കയിൽ നിര്യാതനായി. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്. നീർക്കുന്നം ബാബ് മക്ക ഉംറ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഭർത്താവ് അബ്ദുൽ അസീസ്, സഹോദരി റംല എന്നിവർക്കൊപ്പം 103 അംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തോടൊപ്പം കഴിഞ്ഞ 28നാണ് സുഹറ ബീവി മക്കയിലേക്ക് പുറപ്പെട്ടത്. 

ബുധനാഴ്ച അസുഖബാധിതയായതിനെ തുടർന്ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മരിച്ചു. ഖബറടക്കം മക്കയിൽ. മക്കൾ - ഐശത്ത്, അമീന (കെ.എസ്.ഇ.ബി പുന്നപ്ര), ആരിഫ. മരുമക്കൾ - ഷരീഫ്, അഫ്സൽ, പരേതനായ ഹനീഫ്.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു