സുഹൃത്തുക്കൾ തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: ഫോണിൽ സംസാരിച്ചുനിൽക്കുമ്പോൾ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍, തൃശുർ കുന്നംകുളം കേച്ചേരി സ്വദേശി സുനിൽ ശങ്കരനാണ് (53) മരിച്ചത്. രാത്രി 10 മണിയോടെ റൂമിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. 

തുടർന്ന് സുഹൃത്തുക്കൾ തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തബൂക്കിലെ കാർപ്പെറ്റ്, ചെയർ ഹയറിങ് കമ്പനിയിൽ 15 വർഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തബുക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ ആശുപത്രി മോർച്ചറിയിൽ. 

മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ - ഷീജ സുനിൽ. മക്കൾ - വിദ്യാർഥികളായ എം.എസ്. സ്നേഹ (22), എം.എസ്. അമൃത (18).

Read also: 14 വയസുകാരിയായ പ്രവാസി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു