കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ദോഹ: ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഖത്തറില്‍ ബിസിനസ് നടത്തിവന്നിരുന്ന അദ്ദേഹം അസ്‍മീര്‍ ട്രേഡിങ് കമ്പനിയുടെ പാര്‍ട്‍ണറായിരുന്നു. പരേതനായ കുനിയില്‍ അമ്മദ് ഹാജി - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ - സഫ്രജ. മൂന്ന് മക്കളുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദോഹയില്‍ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്‍ച രാവിലെ തൂവക്കുന്ന് കല്ലുമ്മല്‍ ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona