35 വർഷമായി പ്രവാസിയായ ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് അവധിക്ക് പോയത്. 

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അവധിക്ക് എത്തിയപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ സാംത എന്ന സ്ഥലത്ത് പ്രവാസിയായിരുന്ന തൃശൂർ പഴയന്നൂർ സ്വദേശി പാറക്കൽ ഇസ്‌മായിൽ ആണ് മരിച്ചത്. 

35 വർഷമായി പ്രവാസിയായ ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് അവധിക്ക് പോയത്. പരേതനായ പാറക്കൽ മുത്ത് മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഷരീഫയാണ് ഭാര്യ. ഫർസാന, ഫൈസൽ, ഫർഹാന എന്നിവർ മക്കളാണ്. സാംതയിൽ തന്നെ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ്, ജീസാനിൽ ജോലി ചെയ്യുന്ന അലി പാറക്കൽ എന്നിവർ സഹോദരങ്ങളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona