32 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന വടകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട്, വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് തേക്കിന തറമ്മല്‍ (52) ആണ് മരിച്ചത്. 32 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു കഫെറ്റീരിയയില്‍ ജോലി ചെയ്‍തുവരികയായിരുന്നു.
പിതാവ് - സൂപ്പി. മാതാവ് - മാമി. ഭാര്യ - ജമീല. മക്കള്‍ - ജംഷീന, മുഹ്‍സിന, മുഹമ്മദ് മിദ്‍ലാജ്. സഹോദരങ്ങള്‍ - അബ്‍ദുലൈസ്, അഷ്‍റഫ് (ബഹ്റൈന്‍), ഹബീബ് (ഖത്തര്‍), ലബീബ.
