പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ബഹ്റൈന്‍ ഫാര്‍മസിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ഫാത്തിമ ക്വാര്‍ട്ടേഴ്‍സില്‍ മുഹമ്മദ് ഫസല്‍ (48) ആണ് മരിച്ചത്. ബഹ്റൈന്‍ ഫാര്‍മസിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ - സാബിറ, മക്കള്‍ - സിബില ഫാത്തിമ, മുഹമ്മദ് നിസാം. സഹോദരങ്ങള്‍ - യൂസുഫ്, റഫീഖ്, ഷജീര്‍, ഹസീബ്, സബീബ, സുനീര്‍. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി വനിത മരിച്ചു
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി വനിത നിര്യാതയായി. ആടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി വിമാനം എമർജൻസി ലാന്റിംഗ് നടത്തുകയായിരുന്നു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് ഗോവയിൽ മരിച്ചത്.
മക്കയില്‍ ഉംറ പൂർത്തിയാക്കി മദീന സിയാറത്തും കഴിഞ്ഞു ജിദ്ദ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഇവർക്ക് വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ഗോവയിൽ ഏമർജൻസി ലാന്റിംഗ് നടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മകൾ - ആരിഫ. മരുമകൻ - ഫിറോസ്. സഹോദരങ്ങൾ - റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.
Read also: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു