വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
മുസാഹ്മിയയിൽ നിന്നും റിയാദിലേക്ക് വരുന്നവഴി വാഹനം ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം.

റിയാദ്: സൗദി തലസ്ഥാനത്തെ വാദിലബനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. മുസാഹ്മിയയിൽ നിന്നും റിയാദിലേക്ക് വരുന്നവഴി വാഹനം ചാറ്റൽ മഴയിൽ റോഡിൽ നിന്നും തെന്നിമാറി മറിഞ്ഞായിരുന്നു അപകടം.
കഴിഞ്ഞ എട്ടുവർഷമായി ബദീഅയിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്ന മണികണ്ഠൻ, കാസർകോട് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ - രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read also: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
തമിഴ്‍നാട് സ്വദേശി സൗദിയിലെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ
റിയാദ്: തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ കന്യാകുമാരി ജില്ലയിലെ തക്കല ഫർഹ റോഡിൽ മീരാൻ-മൊയ്‌ദീൻ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സക്കറിയ (54) ആണ് മരിച്ചത്.
താമസിച്ചിരുന്ന സ്ഥലത്ത് ജനൽ കർട്ടനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ആഴ്ചയായി മാനസിക പ്രയാസം മൂലമുള്ള അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് കാരണം ജോലിക്ക് പോയിരുന്നില്ല എന്ന് ജുബൈൽ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു.
Read also: ഖത്തറില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി