പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് ഒമാനിലെ വാദികബീറിൽ ഹൃദയാഘാതം മൂലം മരിച്ചു.
മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം (Cardiac arrest) മൂലം മരിച്ചു. പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറിൽ മരണപ്പെട്ടത്. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടവൽ കമ്പനിയിൽ ജോലി ചെയ്‍തുവരികയായിരുന്നു. പത്തനംതിട്ട പന്തളം കടക്കാട് മുബഷിർ മൻസിലിൽ മുഹമ്മദ് റാവുത്തറുടെയും മൻസൂറ ബീവിയുടെയും മകനാണ്.
ഭാര്യ - മിന്നു മുബാഷിർ. മകൾ - ഫാത്തിമ മുബഷിർ. സഹോദരി - മുംതാസ്. റൂവി കൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.പന്തളം കടക്കാട് മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബറടക്കം.
