Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്‍തു വരുകയായിരുന്നു. 

Malayali expat died due to cardiac arrest in Oman
Author
Muscat, First Published May 21, 2022, 10:12 AM IST

മസ്‍കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ്​ മരിച്ചത്. വാദികബീറിലായിരുന്നു താമസം. ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്‍തു വരുകയായിരുന്നു. ഭാര്യ - രാഗി. പിതാവ്​- രാമകൃഷ്‍ണൻ. മാതാവ്​- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. സ്‌കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് 15കാരനായ വിദ്യാര്‍ത്ഥി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്ത് സ്വദേശിയായ കുട്ടി കുവൈത്തി വനിത ഓടിച്ച വാഹനമിടിച്ചാണ് മരിച്ചത്. സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സാല്‍മിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈത്തില്‍ 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ വാഹനാപകടങ്ങളില്‍  65 പേരാണ് മരിച്ചത്. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസിയെ വാഹനമിടിച്ചു; ഡ്രൈവറെ 45 മിനിറ്റില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്

വ്യാപക പരിശോധന തുടരുന്നു; നിയമ ലംഘകരായ പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ വാഹന പരിശോധനയില്‍ പത്തോളം പ്രവാസികള്‍ അറസ്റ്റിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് താമസിച്ചുവന്നിരുന്നവരാണ് പിടിയിലായത്.

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പരിശോധന നടത്തിയതെങ്കിലും നിയമ ലംഘകരായ പ്രവാസികളെയും അറസ്റ്റ് ചെയ്‍തു. പിടിയിലായ പ്രവാസികളില്‍ പലര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ടുകളും നിലവിലുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

ജലീബ് അല്‍ ശുയൂഖില്‍ എക്സിറ്റ് പോയിന്റുകള്‍ അടച്ച് നടത്തിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ഈ സമയത്തിനകം 1020 ട്രാഫിക് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി അവസാനിക്കുക, വാഹന ഉടമസ്ഥതയിലെ പ്രശ്‍നങ്ങള്‍, കാര്‍ വിന്‍ഡേകളിലെ ടിന്റിങ്, അനാവശ്യമായ ഹോണ്‍ ഉപയോഗം, വാഹനങ്ങളുടെ രൂപമാറ്റം, സുരക്ഷാ സംബന്ധമായ നിയമങ്ങളുടെ ലംഘനം തുടങ്ങിയവയ്‍ക്കെല്ലാമാണ് നടപടി സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios